പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി . ആദ്യ ചിത്രത്തിലേ പോലെ ഇതിലും വ്യത്യസ്തത കൊണ്ടുവരാന്‍ പൃഥ്വിക്ക് കഴിഞ്ഞു. ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സിനിമ ഏറ്റെടുത്തത്. മോഹന്‍ലാല്‍ ആണ് സിനിമയിലെ ഡാഡി. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമായി ഈ ഡാഡിയെയും മകനെയും. സിനിമ കണ്ടതിന് പിന്നാലെ തങ്ങളുടെ ബ്രോ ഡാഡിയെ കുറിച്ച് പ്രേക്ഷകര്‍ കുറിച്ചു. ഇപ്പോള്‍ ഗായിക അമൃത സുരേഷും തന്റെ ബ്രോ ഡാഡിയെ കുറിച്ച് പറഞ്ഞാണ് എത്തിയിരിക്കുന്നത്.
ഇന്ന് എന്നെ ഞാനാക്കി മാറ്റിയ സംഗീതം എന്ന അനുഗ്രഹം ഞാന്‍ പോലും അറിയാതെ എനിക്ക് സമ്മാനിച്ച എന്റെ ദൈവമാണ് എന്റെ അച്ഛന്. മൂന്നു വയസ് തുടങ്ങി അച്ഛന്റെ ഫ്ളൂട്ടിന്റെ ഒരറ്റം പിടിച്ച് പാട്ട് പാടാന്‍ തുടങ്ങിയപ്പോഴും, ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നപ്പോഴും ‘തളരണ്ടാ’ പിന്നോട്ട് നോക്കണ്ടാ, അച്ഛനും അമ്മയും കൂടെയുണ്ട് എന്ന് പറഞ്ഞ് അന്നും ഇന്നും എന്റെ കൂടെ നില്ക്കുന്ന എന്റെ അച്ഛന്. എല്ലാറ്റിനുമുപരി ഒരു കൂട്ടുകാരനെ പോലെ എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്രം തന്ന് എന്നെ സ്വതന്ത്രയായി വളര്‍ത്തി.
ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുള്ളപ്പോഴെല്ലാം അവിടെ ഉണ്ടായിരുന്നതിന് ഞങ്ങളുടെ പ്രിയപ്പെട്ട ബ്രോ ഡാഡിക്ക് നന്ദി പറയുകയാണ്. നിങ്ങളുടെ ജീവിതത്തില്‍ എല്ലാവര്ക്കും ഇതുപോലെ ബ്രോ ഡാഡി മൊമന്റ് ഉണ്ടായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അത് താഴെ കമന്റ് ചെയ്യുകയെന്നുമായിരുന്നു അമൃത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.