ബോളിവുഡിന്റെ സൂപ്പർ താരമാണ് അമീർ ഖാൻ.1973 ൽ സിനിമയിൽ എത്തിയ താരം നടൻ, നിർമ്മാതാവ്, ഡയറക്ടർ എന്നീ നിലകളിൽ സിനിമയിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ലാൽ സിംഗ് ചദ്ധയാണ് അമീർ ഖാന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രം. പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറെസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്ക് ആയിരുന്നു ലാൽ സിംഗ് ചദ്ധ.
ഏറെ പ്രതീക്ഷയോടെ വന്‍ ഹൈപ്പില്‍ എത്തിയ ‘ലാല്‍ സിംഗ് ഛദ്ദ’ തിയേറ്ററില്‍ വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു.
ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ
അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയാണെന്ന് പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് ആമിര്‍ ഖാന്.
തന്റെ അമ്മയ്ക്കും കുടുംബത്തിനും മക്കള്‍ക്കും ഒപ്പം കഴിയാന്‍ വേണ്ടിയാണ് അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുന്നത് എന്നാണ് ആമിര്‍ അറിയിക്കുന്നത്.
അടുത്ത ഒന്നര വർഷത്തോളം താൻ അഭിനയം നിർത്തുകയാണ് എന്നാണ് താരം പറഞ്ഞത്. 35 വര്‍ഷത്തോളം നീണ്ട കരിയറില്‍ ആദ്യമായാണ് താന്‍ ബ്രേക്ക് എടുക്കുന്നത് എന്നും ആമിര്‍ ഖാന് വ്യക്തമാക്കി.
അതേസമയം,കഴിഞ്ഞ കുറച്ചു വർഷങ്ങളായി എത്തിയ അമീർ ചിത്രങ്ങൾ എല്ലാം വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു.
2018ല്‍ പുറത്തിറങ്ങിയ ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍’ ഫ്ളോപ്പ് ആയിരുന്നു. ഇതിന് ശേഷം ഏറെ ഹൈപ്പിലാണ് ലാല്‍ സിംഗ് ഛദ്ദ എത്തിയത്. എന്നാൽ ഈ ചിത്രവും പരാജയം ഏറ്റുവാങ്ങുകയായിരുന്നു.