മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമേയ മാത്യുസ്. മോഡലിംഗ് രംഗത്തിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും താരത്തിന് കൂടുതൽ ആരാധകർ കരിക്കിലെ ഒരു എപ്പിസോഡിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ്. നിരവധി ആളുകൾ ആരാണ് ഈ പെൺകുട്ടി എന്ന് തിരഞ്ഞു. അങ്ങനെ താരത്തിന് ഇൻസ്റ്റഗ്രാമിൽ കൂടുതൽ ഫോളോവേഴ്സ് വന്നുതുടങ്ങി. ഇന്ന് താരം ഇടുന്ന പോസ്റ്റ് എല്ലാം നിമിഷങ്ങൾ കൊണ്ടാണ് വൈറൽ ആയി മാറുന്നത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ താരം ആരാധകരുമായി ഇൻസ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ചിലപ്പോഴൊക്കെ അതീവ ഗ്ലാമറസ് ആയിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ ചിത്രങ്ങൾക്ക് താഴെ ഞരമ്പുരോഗികളുടെ സംസ്ഥാന സമ്മേളനം തന്നെയാണ് നടക്കാറുള്ളത്.
കഴിഞ്ഞദിവസം താരം കുറച്ച് ചിത്രങ്ങൾ പങ്കു വെച്ചിരുന്നു. ജിമ്മിൽ നിന്നും എടുത്ത ചിത്രങ്ങൾ ആയിരുന്നു ഇത്. ഫിറ്റ്നസിന് അതീവ ശ്രദ്ധ നൽകുന്ന താരമാണ് അമെയ. വളരെ മികച്ച ചിത്രങ്ങളായിരുന്നു ഇതെല്ലാം തന്നെ. നല്ല രീതിയിൽ ശരീരം നിലനിർത്തുന്ന താരം കൂടിയാണ് ഇവർ. അതേസമയം നിരവധി പരിഹാസങ്ങൾ ക്കുള്ള മറുപടി കൂടിയാണ് ഈ ചിത്രങ്ങൾ എന്നാണ് കരുതപ്പെടുന്നത്. അതിന് കാരണം ചിത്രങ്ങൾക്ക് താഴെ താരം നൽകിയ ക്യാപ്ഷൻ തന്നെയാണ്. ക്യാപ്ഷൻ എന്താണെന്ന് കണ്ടോ?
“നീയൊക്കെ ജിമ്മിൽ പോയിട്ട് എന്ത് കാണിക്കാനാണ്? എന്നു തുടങ്ങി പലതരത്തിലുള്ള കളിയാക്കലുകൾ നമ്മൾ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുണ്ടാവും. അത്തരത്തിലുള്ള കളിയാക്കലുകൾ നമ്മളെ പിന്നോട്ട് വലിക്കരുത്. കളിയാക്കലും പൂച്ചകൾക്കും നമ്മൾ മറുപടി നൽകേണ്ടതുണ്ട്. നമ്മൾ മറുപടി നൽകേണ്ടത് നമ്മുടെ വിജയത്തിലൂടെ ആണ്. സ്വയം വിശ്വസിക്കുക. ഒരിക്കലും കീഴടങ്ങാതെ ഇരിക്കുക” – ഇതാണ് ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എന്തൊക്കെയായാലും ഇതുപോലെയുള്ള ചിത്രങ്ങൾ ഇനിയും താരത്തിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നു എന്നതാണ് വസ്തുത.