നേരം എന്ന ആദ്യ ചിത്രത്തിലൂടെ സിനിമ പ്രേമികളുടെ ശ്രദ്ധ നേടിയ സംവിധായകനാണ് അൽഫോൻസ് പുത്രൻ.
രണ്ടാമത്തെ ചിത്രമായ പ്രേമം റിലീസ് ചെയ്തതോടെ സൗത്ത് ഇന്ത്യ മുഴുവൻ താരത്തിന് ആരാധകര് ഉണ്ടാവുകയായിരുന്നു.
താരത്തിന്റെ മൂന്നാമത്തെ ചിത്രം വൻ പ്രതീക്ഷയോടെയാണ് തിയേറ്ററിൽ എത്തിയതെങ്കിലും സിനിമ വൻ പരാജയം ഏറ്റു വാങ്ങുകയായിരുന്നു.
ഗോൾഡ് വൻ പരാജയം ഏറ്റു വാങ്ങിയെങ്കിലും അടുത്ത സിനിമയിലൂടെ ആ ക്ഷീണം അൽഫോൻസ് മാറ്റും എന്ന പ്രതീക്ഷയിൽ ആയിരുന്നു താരത്തിന്റെ ആരാധകർ.
ഇപ്പോഴിതാ അൽഫോൻസ് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് എത്തുന്നത്. അൽഫോൻസിന്റെ പുതിയ സിനിമ ഒരുങ്ങുന്നുവെന്ന വാർത്തയാണ് എത്തുന്നത്.
എന്നാൽ ഇത്തവണ തമിഴിൽ ആകും അൽഫോൻസ് സിനിമ ഒരുക്കുക എന്നാണ് റിപ്പോർട്ട്.
അൽഫോൻസ് തമിഴിൽ സിനിമ ഒരുക്കുന്ന വിവരം നിർമ്മാതാവ് രാഹുൽ ആണ് അറിയിക്കുന്നത്. ഒരു പ്രണയ ചിത്രമാണ് വരാനിരിക്കുന്നത് എന്നും അടുത്ത മാസം അവസാനത്തോടെ ആരംഭിക്കുമെന്നും നിർമ്മാതാവ് പറഞ്ഞു. അൽഫോൺസും നിർമ്മാതാക്കളുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ഉടൻ ‘അൽഫോൺസുമൊത്തുള്ള ഒരു റൊമാന്റിക് ചിത്രം ഒരുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങൾ ഇപ്പോൾ കാസ്റ്റിംഗ് ഘട്ടത്തിലാണ്, 10-12 ദിവസത്തിനുള്ളിൽ അഭിനേതാക്കളെ പ്രഖ്യാപിക്കും. പാൻ-ഇന്ത്യൻ അഭിനേതാക്കളെ തിരഞ്ഞെടുക്കാനും അൽഫോൺസ് പദ്ധതിയിടുന്നുണ്ട് എന്നും നിർമ്മാതാവ് പറഞ്ഞിരുന്നു.
ഏപ്രിൽ അവസനത്തോടെ ചിത്രം ആരംഭിക്കാനാണ് സംവിധായകൻ തീരുമാനിച്ചിരിക്കുന്നത് എന്നും രാഹുൽ കൂട്ടിച്ചേർത്തു.ഇ ടൈംസിനോട് ആയിരുന്നു രാഹുൽ പ്രതികരിച്ചത്.