അവതാരകയായും സീരിയല്‍ നടിയായും മലയാളയ്കള്‍ക്ക് സുപരിചിതയായ ആളാണ് എലീന പടിക്കല്‍. ബിഗ് ബോസ് സീസണ് 2 വില്‍ എത്തിയതോടെ താരത്തിന് ആരാധകര്‍ കൂടുതലാണ്. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. വിഷമത്തിലാണ് താരം.
അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ അതിഥിയായെത്തിയപ്പോള്‍ എലീന തന്റെ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.
തനിക്ക് ഒരു പ്രണയിതാവുണ്ടെന്നും അദ്ദേഹത്തെ കുറിച്ച് പിന്നീട് വെളിപ്പെടുത്തുമെന്നുമായിരുന്നു താരം പറഞ്ഞിരുന്നത്. ഇപ്പോഴിതാ വരനെ കുറിച്ച് മനസ് തുറക്കുകയാണ് താരം.
താനും കോഴിക്കോട് സ്വദേശിയായ രോഹിത് പി.നായരും 6 വര്‍ഷത്തോളമായി പ്രണയത്തിലാണെന്നാണെന്ന് വെളിപ്പെടുത്തിയിരുന്നു എലീന. ഇപ്പോഴിതാ വനിതാ മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചും പ്രണയ ജീവിതത്തെ കുറിച്ചുമുള്ള കൂടുതല്‍ കാര്യങ്ങള്‍ എലീന മനസ് തുറക്കുകയാണ്.
ഒളിച്ചോട്ടം തുടങ്ങിയ കാര്യങ്ങളൊന്നും പാടില്ലെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. ഞങ്ങളുടെ പ്രണയം വീട്ടുകാര്‍ അംഗീകരിച്ചാല്‍ മാത്രം വിവാഹം എന്ന് ആദ്യമേ ഒരു ഡീലിലെത്തിയിരുന്നു. അങ്ങനെ പഠിച്ച് ജോലിയൊക്കെയായ ശേഷം വിവാഹത്തിനായി പദ്ധതിയിട്ടു, ഇവിടെ വരെയെത്തി, എലീനയുടെ വാക്കുകള്‍.
എഞ്ചിനീയറിംഗ് കഴിഞ്ഞ് സ്വന്തമായി ബിസിനെസ് നടത്തുകയാണ് രോഹിത്. അടുത്ത വര്‍ഷം ജനുവരിയിലാണ് വിവാഹ നിശ്ചയം. തിരുവനന്തപുുരത്തുവെച്ച് ചെറിയൊരു ചടങ്ങ്. ജൂലായിലോ ആഗസ്തിലോ ആയിരിക്കും വിവാഹം. 2014 മുതല്‍ ഞങ്ങള്‍ക്ക് പരസ്പരം അറിയാം, എലീന പറഞ്ഞിരിക്കുകയാണ്.