ആലപ്പുഴ: ചന്തിരൂരിൽ ഉത്സവത്തിനിടെ ആനവിരണ്ടോടിയ സമയത്ത് യുവാവിന് കുത്തേറ്റു. അരൂർ സ്വദേശി ആൽബിനാണ് (22) കുത്തേറ്റത്.
ചന്തിരൂർ കുമർത്തുപടി ക്ഷേത്രോൽസവത്തിനിടെ ആന വിരണ്ടോടിയിരുന്നു. ഈ സമയം നോക്കി ആൽബിനോട് പ്രതികാരം ഉണ്ടായിരുന്നവർ ആൽബിനെ കുത്തുകയായിരുന്നു.
മുൻ വൈരാഗ്യത്തെ തുടർന്നാണ് ആക്രമണമെന്നാണ് സൂചന.ഗുരുതരാവസ്ഥയിലായ യുവാവിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, യുവാവിനെ കുത്തിയവരെപ്പറ്റി വിവരം ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.