സിനിമാലോകത്ത് ഒട്ടനവധി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച് പ്രേക്ഷകരെ ഞെട്ടിപ്പിച്ച നടനാണ് പൃഥ്വിരാജ്. ഇപ്പോള്‍ അതേ നടന് മകളുടെ ആഗ്രഹം കേട്ട് ഞെട്ടിയതും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായിരുന്നു. മകള്‍ അലംകൃതയുടെ ഒരു ആഗ്രഹം കേട്ടതോടെയാണ് പൃഥ്വിയും ഭാര്യ സുപ്രിയയും അന്തംവിട്ട്പോയത്. അടുത്ത യാത്ര സിറിയയില്‍ പോവണമെന്നും നീന്തല്‍ താരം യൂസ്റ കാണണുമെന്നുമായിരുന്നു അല്ലി പറഞ്ഞത്. അല്ലിയുടെ ഈ ആഗ്രഹം വാര്‍ത്തകളിലും ഇടം പിടിച്ചിരുന്നു. ഇപ്പോള്‍ ഇതിന് പിന്നാലെ മറ്റൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
തന്റെ മകളുടെ ആഗ്രഹം പറഞ്ഞ് സുപ്രിയ യൂസ്റ മേസേജ് അയച്ചു. വൈകാതെ തന്നെ ഇതിന് മറുപടിയും വന്നു. ഒരു ശബ്ദ സന്ദേശമാണ് മറുപടിയായി കിട്ടിയത്. കോവിഡ് ശമിച്ചാല്‍ യൂസ്റയെ കാണാന്‍ അല്ലിക്ക് ആഗ്രഹമുണ്ടെന്നാണ് സുപ്രിയ അറിയിച്ചത്. സുപ്രിയയുടെ പോസ്റ്റ് ഇഷ്ടമായ യൂസ്റ താന്‍ കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ധാരാളം ഇന്ത്യന്‍ സിനിമകള്‍ കാണാറുണ്ടെന്നും മറുപടി അയച്ചു. തന്റെ ഇഷ്ടതാരത്തെ ബുക്കുകളിലൂടെ സ്നേഹിച്ച അല്ലി യൂസ്റയുടെ ശബ്ദം കേട്ടതിന്റെ സന്തോഷത്തിലാണ്.
യൂസ്റയുടെ മേസേജ് സുപ്രിയ തന്നെയാണ് സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിയുടെ മകള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. അടുത്ത വെക്കേഷന് സിറിയയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു അല്ലി അന്ന് പറഞ്ഞത്. ഇതിന്റെ കാരണം ചോദിച്ചപ്പോള്‍ അല്ലി പറഞ്ഞത് സിറിയയിലെ നീന്തല്‍ താരം യൂസ്റ അവിടെ ആണ് ഉള്ളതെന്നും യൂസ്റയെ കാണാന്‍ വേണ്ടിയാണ് എന്നുമായിരുന്നു.
കൊച്ചുമനസിന്റെ ആഗ്രഹവും, ബുക്കിലൂടെയുള്ള നിരീക്ഷണവുമെല്ലാം കേട്ട് ആരാധകരും അമ്പരന്നിരുന്നു. ഇന്നത്തെ കാലത്ത് പലരും ഒരു ബുക്ക് കിട്ടിയാല്‍ അത് വായിച്ച് തീര്‍ക്കാറാണ് പതിവ്. എന്നാല്‍ അല്ലി ബുക്കുകളെ ആഴത്തില്‍ മനസിലാക്കി, നിരീക്ഷിച്ച് തന്നെയാണ് ഈ ബുക്കിനെ സ്നേഹിച്ച് തുടങ്ങിയത്. അല്ലിയുടെ ഇപ്പോഴത്തെ ഏറ്റവും ഇഷ്ടപ്പെട്ട ബുക്കും കൂടിയാണ് ഇത്.
രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് മോള്‍ക്ക് വായിക്കാന്‍ നല്കിയ പുസ്തകങ്ങളില്‍ ഒന്നില്‍ നിന്നുമാണ് യൂസ്റ അവളുടെ കുഞ്ഞ് മനസില്‍ ഇടംപിടിച്ചത്. സിറിയയിലെ നീന്തല്‍ താരമാണ് യൂസ്റ. ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ കുട്ടിക്കാലമായിരുന്നു യൂസ്റയുടേത്. അഭയാര്‍ത്ഥിയായി ജര്‍മനിയിലെത്തി വിജയം കൈപ്പിടിയിലൊതുക്കിയ യുവതിയാണ് ഈ ഇരുപത്തിരണ്ടുകാരി.
ഇതിനിടെ കോവിഡ് വാക്സിനെ കുറിച്ച് അല്ലി എഴുതിയ കുറിപ്പും വൈറലായിരിക്കുകയാണ്.