ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട നടന്മാരില് ഒരാളാണ് അക്ഷയ് രാധാകൃഷ്ണന്. പതിനെട്ടാംപടി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആയിരുന്നു താരം അഭിനയ ലോകത്തേക്ക് എത്തിയത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് വെള്ളേപ്പം. സിനിമ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് . നൂറിനാണ് സിനിമയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം നടി റോമയും തിരിച്ചെത്തുന്ന സിനിമ കൂടിയാണ് വെള്ളേപ്പം.
സാമൂഹ്യ വിഷയങ്ങള്‍ ഇടപെടുകയും തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയാറും ഉള്ള നടനാണ് അക്ഷയ് രാധാകൃഷ്ണന്. കഴിഞ്ഞദിവസം താരം പങ്കുവെച്ച ഒരു ചിത്രം വൈറല്‍ ആയിരുന്നു. തന്റെ പുതിയ പ്രൊജക്റ്റിന്റെ പോസ്റ്റര്‍ ആയിരുന്നു നടന് പങ്കിട്ടത്. ഫേഡിങ് ഷെയ്ഡ്സ് എന്ന് പേരിട്ടിരിക്കുന്ന കവിത വീഡിയോയുടെ പോസ്റ്റര്‍ ആണ് ഇത്.
View this post on Instagram
ചിത്രത്തില്‍ പൂര്‍ണ്ണ നഗ്നനായ ലുക്കിലായിരുന്നു നടന് പ്രത്യക്ഷപ്പെട്ടത്. ജെന്‍ഡര്‍ പൊളിറ്റിക്സ് സംസാരിക്കുന്ന ഒരു കാവ്യ വീഡിയോയ്ക്ക് വേണ്ടിയായിരുന്നു ഇത് പകര്‍ത്തിയത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര് എത്തി.
View this post on Instagram
ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണം പുത്തന്‍ പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ് അക്ഷയ്. വാരണാസിയിലെ നഗ്നസന്യാസിക്കൂട്ടത്തിന്റെ ചിത്രമാണ് നടന് പങ്കുവെച്ചത്. ‘ചില്ലു മേടയിലിരുന്നെന്നെ കല്ലെറിയല്ലേ’ എന്ന് കുറിച്ചു കൊണ്ടായിരുന്നു പോസ്റ്റ്. നടന്റെ പുതിയ പോസ്റ്റും വൈറലായി മാറിയിരിക്കുകയാണ്.