ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരം ആണ് അക്ഷയ് കുമാർ. ഏതാണ്ട് 140 കോടിയോളം രൂപയാണ് അക്ഷയുടെ പ്രതിഫലം എന്നാണ് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നത്. ഇപ്പോഴിതാ അദ്ദേഹം പ്രതിഫലം കുറച്ചു എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തുടർച്ചയായി ഇദ്ദേഹം വിജയചിത്രങ്ങൾ ചെയ്യുന്നുണ്ട്. ബച്ചൻ പാണ്ഡെ എന്ന ചിത്രത്തിലാണ് താരം ഏറ്റവും ഒടുവിൽ അഭിനയിക്കുന്നത്.
ചിത്രം ഉടൻ പുറത്തിറങ്ങിയേക്കും. ഈ ചിത്രത്തിനുവേണ്ടി താരം ഏതാണ്ട് 99 കോടിയോളം രൂപയാണ് വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ആദ്യം എത്ര രൂപ പ്രതിഫലവും കൂടാതെ സിനിമയിൽ നിന്നുള്ള പ്രോഫിറ്റ് ഷെയറിങ്ങും ഇതിൽ ഉണ്ടോ എന്ന് വ്യക്തമല്ല. പല ചിത്രങ്ങൾക്കും ഈ താരം അങ്ങനെയാണ് ചെയ്യാറുള്ളത്. മിഷൻ സിൻഡ്രല്ല, ബഡെ മിയാൻ ചോട്ടെ മിയാൻ എന്നീ ചിത്രങ്ങളും താരം അഭിനയിച്ച് പുറത്തിറങ്ങാൻ ഉണ്ട്.
ഈ ചിത്രങ്ങൾക്ക് 135 കോടി ആണ് താരം വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. സാധാരണഗതിയിൽ ചെറിയ ചിത്രങ്ങൾക്ക് താരം പ്രതിഫലം കുറയാറുണ്ട്. ഇങ്ങനെയുള്ള ചിത്രങ്ങൾക്ക് ഈ പ്രതിഫലത്തിന് പുറമേ പ്രോഫിറ്റ് ഷെയറിങ് രീതിയാണ് അക്ഷയ് പിന്തുടരാറുള്ളത്. ബെൽബോട്ടം എന്ന ചിത്രത്തിനായി 117 കോടി രൂപയാണ് താരം വാങ്ങിയത് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
സൂര്യവംശി എന്ന ചിത്രത്തിന് 70 കോടിയാണ് താരം വാങ്ങിയത് എന്ന് ചില ബോളിവുഡ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതീക്ഷയുള്ള ചിത്രങ്ങളിൽ മിനിമം പ്രതിഫലമാണ് താരം വാങ്ങാറുള്ളത്. ഇതുകൂടാതെ ഏതാണ്ട് 40 മുതൽ 50 ശതമാനം വരെ ലാഭവിഹിതവും താരം ആവശ്യപ്പെടാറുണ്ട്. പ്രതിഫലം കുറച്ചിട്ടും ബോളിവുഡിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടനാണ് അക്ഷയ് കുമാർ.