തെന്നിന്ത്യയിൽ ഏറെ തരംഗം സൃഷ്ടിച്ച ചിത്രമാണ് കത്തി. എ. ആർ. മുരുകദോസ് സംവിധാനം ചെയ്തു വിജയ് നായകനായ ചിത്രമാണ് കത്തി. 2014 വർഷത്തിലാണ് കത്തി പുറത്തിറങ്ങുന്നത്. ആ വർഷത്തെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നു കൂടി ആയിരുന്നു കത്തി. കത്തി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമെന്ന വാർത്തകൾ അന്നുതന്നെ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് പല കാരണങ്ങൾ കൊണ്ട് ഈ പ്രൊജക്ട് നീണ്ടുപോകുകയായിരുന്നു. എന്നാൽ ഇപ്പോൾ കത്തി ഹിന്ദിയെ സംബന്ധിച്ച ഔദ്യോഗിക സ്ഥിതീകരണം തന്നെ വന്നിരിക്കുകയാണ്.
അക്ഷയ് കുമാർ ആണ് ഹിന്ദി പതിപ്പിൽ നായകനായി എത്തുന്നത്. ഇക്ക എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഇക്കാ എന്നാൽ ഹിന്ദിയിൽ അർത്ഥം “ഒറ്റയ്ക്കു” എന്നതാണ്.
സാമൂഹിക പ്രസക്തിയുള്ള ഒരുപാട് ചിത്രങ്ങളിൽ നായകനായ താരമാണ് അക്ഷയ് കുമാർ. നിലവിൽ ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാൾ കൂടിയാണ് അക്ഷയ്കുമാർ. അതുകൊണ്ടുതന്നെ കർഷകരുടെ പ്രശ്നങ്ങൾ പറയുന്ന സിനിമയുമായി അക്ഷയ് കുമാർ എത്തുമ്പോൾ അത് കൂടുതൽ ആളുകളിലേക്ക് വ്യാപിക്കും എന്നത് ഉറപ്പാണ്.
ഇതിനു മുൻപ് വിജയ് നായകനായ മുരുഗദോസ് ചിത്രം തുപ്പാക്കിയുടെ ഹിന്ദി പതിപ്പിൽ നായകനായതും അക്ഷയ് കുമാർ തന്നെയാണ്. സോനാക്ഷി സിൻഹ ആയിരുന്നു ഹോളിഡേ എന്ന് പേരിട്ടിരുന്ന ചിത്രത്തിലെ നായിക.
ജഗൻ ശക്തി ആണ് കത്തി ഹിന്ദിയിൽ ഒരുക്കുന്നത്. ഇതിനുമുമ്പ് അക്ഷയ് കുമാർ നായകനായ മിഷൻ മംഗൾ എന്ന സിനിമ സംവിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു. ഇന്ത്യയുടെ ലൂണാർ മിഷൻ കഥ പറഞ്ഞ ചിത്രം കൂടിയായിരുന്നു മിഷൻ മംഗൾ.