രാജീവ് ഹരി ഓം ഭാട്ടിയ എന്ന വ്യക്തിയെ ഒരുപക്ഷേ ഇന്ത്യക്കാർക്ക് പരിചയം ഉണ്ടാവില്ല. എന്നാൽ അക്ഷയ് കുമാർ എന്ന നടനെ പെട്ടെന്ന് എല്ലാവരും തിരിച്ചറിയും. യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ, സിനിമയിൽ ഒരു ഗോഡ്ഫാദർ പോലുമില്ലാതെ, ഇന്ത്യൻ സിനിമ ഒന്നാകെ കീഴടക്കിയ ഒരു ചെറുപ്പക്കാരൻ. അയാൾ ഇന്നറിയപ്പെടുന്നത് അക്ഷയ് കുമാർ എന്നാണ്. ഔദ്യോഗിക രേഖകളിലും അക്ഷയ് കുമാർ. ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടൻ. പക്ഷേ ഈ വളർച്ച എളുപ്പമായിരുന്നില്ല. മോഡലിങ്ങിലൂടെ ആണ് താരം സിനിമയിലെത്തുന്നത്.
മോഡലിങ്ങിനു മുൻപ് ഒരുപാട് ജോലികൾ. പഞ്ചാബിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനനം. കായിക മേഖലയോട് അടങ്ങാത്ത അഭിനിവേശം. കോളേജ് പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് ആയോധനകലകളുടെ ലോകത്തേക്ക് പോയി. ബാങ്കോക്കിലേക്ക് പറന്നു തൈക്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ്. അഞ്ചു വർഷം നീണ്ട പരിശീലനത്തിൻ്റേ ഫലം. പട്ടാളക്കാരനായ അച്ഛൻ സ്വരുക്കൂട്ടിയ പണം ആയിട്ടായിരുന്നു യാത്ര പോയത്. ഇതിനിടയിൽ നിരവധി ജോലികൾ. ഹോട്ടലുകളിൽ ഷെഫ് ആയും വെയിറ്റർ ആയും എല്ലാം ജോലി ചെയ്തു.
പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയെത്തി കൊൽക്കത്തയിലെ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. ഇതിനിടയിൽ ദില്ലിയിൽ ഒരു ജ്വല്ലറി വിതരണക്കാരൻ ആയി. ഇടയ്ക്ക് മുംബൈയിലെത്തിപെട്ടു. കരാട്ടെ അധ്യാപകനായി. ശിഷ്യന്മാരിൽ ഒരാളുടെ പിതാവ് അധ്യാപകൻ്റെ ഫിറ്റ്നസ് കണ്ടു അമ്പരന്നു. അദ്ദേഹമാണ് ആദ്യമായി മോഡലിംഗ് രംഗത്തേക്ക് ക്ഷണിക്കുന്നത്. മോഡലിംഗ് കൂടുതൽ പണമുണ്ടാക്കാനുള്ള വഴിയായി പിന്നീട് ഇയാൾക്ക്. ഇതിനിടയിലെപ്പോഴോ സിനിമയോടുള്ള ഇഷ്ടം വർദ്ധിച്ചു. ഒരുപാട് ഫിലിം സ്റ്റുഡിയോകളിൽ, നിർമാതാക്കളുടെ വീട്ടിൽ, സംവിധായകരുടെ അടുത്ത് ബയോഡാറ്റയും ആയി അലഞ്ഞു. സിനിമാക്കാരുടെ അടുത്ത് കൊടുക്കുവാൻ ഉള്ള ചിത്രങ്ങൾക്കായി ചെയ്തത് ഫോട്ടോഗ്രാഫറുടെ അസിസ്റ്റൻറ് ആയി പൈസയില്ലാതെ പണിയെടുത്താണ്. സിനിമാ മൂവി ആയ ഈ ചെറുപ്പക്കാരൻ ഒരിക്കൽ ജുഹു ബീച്ചിലെ ഒരു ആഡംബര ബംഗ്ലാവിനു പുറത്ത് ഫോട്ടോ എടുത്ത് മടങ്ങുന്നു.
ഉള്ളിൽ നിന്ന് ഫോട്ടോ എടുക്കണം എന്നുണ്ടായിരുന്നെങ്കിലും ഉള്ളിൽ കയറാൻ ഉടമ അനുവദിച്ചില്ല. അതിനാൽ ബംഗ്ലാവ് പശ്ചാത്തലമാക്കി ചിത്രം എടുത്ത് മടങ്ങി. ഇതിനിടയിൽ എപ്പോഴോ നായകനായി ചിത്രത്തിലേക്ക് ക്ഷണം. 5000 രൂപയാണ് അഡ്വാൻസ് ലഭിച്ചത്. 92 പുറത്തിറങ്ങിയ ഖിലാഡി എന്ന ചിത്രം അക്ഷയ് കുമാറിൻ്റേ തലവര മാറ്റി. ആജ് എന്ന സിനിമയുടെ ഭാഗമായ അതാണ് പേര് മാറ്റത്തിന് കാരണമായത്. വെറും നാല് സെക്കൻഡ് മാത്രമായിരുന്നു ഇതിൽ കഥാപാത്രം ഉണ്ടായിരുന്നത്. ഇതിൽ നായകൻ ആയ വ്യക്തി കുമാർ ഗൗരവ്. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം അക്ഷയ്. സെറ്റിൽവെച്ച് ഈ നടൻറെ അഭിനയവും കഥാപാത്രവും സൂക്ഷ്മമായി നിരീക്ഷിച്ച് അക്ഷയ്കുമാർ എന്ന് പേരുമാറ്റി. 30 വർഷങ്ങൾ 145 ഓളം ചിത്രങ്ങൾ. പരാജയം വന്നപ്പോൾ ഒന്നും തളർന്നില്ല. ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നടൻ. ഏതാണ്ട് 148 കോടി രൂപയോളമാണ് അക്ഷയ് കുമാർ ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം. പണ്ടത്തെ ജൂഹു ബീച്ചിലെ ബംഗ്ലാവ് പിന്നീട് താരം സ്വന്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് അക്ഷയ് കുമാർ. പരസ്യ ചിത്രത്തിലെ അഭിനയത്തിന് ഒരു ദിവസം വാങ്ങുന്നത് മൂന്ന് കോടിയോളം രൂപ. അഭിനയം മോഹികളായ ആർക്കും എക്കാലവും പ്രചോദനമാണ് പക്ഷേ പിന്നിട്ട വഴികൾ എന്നതിൽ സംശയമില്ല.