മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബങ്ങളിൽ ഒന്നാണ് അക്കിനേനി കുടുംബം. നാഗേശ്വരറാവു ആയിരുന്നു ഇവിടുത്തെ കാരണവർ. തെലുങ്ക് സിനിമയിലെ ആചാര്യന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിൻറെ മകനാണ് അക്കിനേനി നാഗാർജുന. നാഗാർജുന നായകനായ നിരവധി സിനിമകൾ കേരളത്തിലും വലിയ രീതിയിൽ ഹിറ്റ് ആയിരുന്നു. മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത ശേഷമായിരുന്നു നാഗാർജുന ചിത്രങ്ങൾ ഇവിടെ തരംഗം തീർത്തത്. മലയാള സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട അമല ആണ് നാഗാർജുനയുടെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇവരുടേത്.
രണ്ടു മക്കളാണ് നാഗാർജുനയ്ക്ക് ഉള്ളത്. അക്കിനേനി നാഗ ചൈതന്യ എന്നാണ് മൂത്ത മകൻറെ പേര്. അഖിൽ അക്കിനെനി എന്നാണ് രണ്ടാമത്തെ മകൻറെ പേര്. നമുക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നാഗചൈതന്യ. നാഗചൈതന്യ നായകനായ നിരവധി സിനിമകൾ കേരളത്തിലും വലിയ തരംഗമായിരുന്നു തീർത്തത്. അതേസമയം അടുത്തിടെ ആയിരുന്നു അഖിൽ അക്കിനേനി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അഖിൽ എന്നായിരുന്നു സിനിമയുടെ പേര്. എന്നാൽ ഈ സിനിമ കണ്ടത് ബോക്സ് ഓഫീസ് പരാജയമായിരുന്നു.
അഖിൽ നായകനാകുന്ന അടുത്ത സിനിമ റിലീസിന് ഒരുങ്ങുകയാണ്. മോസ്റ്റ് എലിജിബിൾ ബാച്ചിലർ എന്നാണ് സിനിമയുടെ പേര്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഈ മാസം പതിനഞ്ചാം തീയതി ആയിരിക്കും സിനിമയുടെ റിലീസ്. ബോമ്മാരില്ലു ഭാസ്കർ ആണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ഒരു കോമഡി റൊമാൻറിക് ചിത്രമായിരിക്കുമിതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
ഇപ്പോൾ സിനിമയുടെ പ്രചാരണത്തിന് വേണ്ടി ഒക്ടോബർ ഏഴാം തീയതി ഇവർ ഒരു ഈവൻ്റ് പ്ലാൻ ചെയ്യുകയാണ്. അക്കിനെനി കുടുംബത്തിലെ എല്ലാവരും ഈ പരിപാടിയിൽ പങ്കെടുക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. അങ്ങനെയാണെങ്കിൽ ഒരുപാട് വർഷങ്ങൾക്കു ശേഷം ആയിരിക്കും ഈ കുടുംബത്തിൽ ഒരു ഗെറ്റുഗദർ നടക്കുന്നത്. എന്തായാലും പ്രേക്ഷകർ എല്ലാവരും ഉറ്റു നോക്കുന്ന ഒരു ഗെറ്റുഗദർ ആണ് ഇത്. വിവാഹമോചന ശേഷം നാഗചൈതന്യ ആദ്യമായി ഒരു പബ്ലിക് പരിപാടിയിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.