ബിഗ് ബോസ് അഞ്ചാം സീസണിലെ വിജയി ആയിരുന്നു അഖില്‍ മാരാര്‍. തുടക്കത്തില്‍ വലിയ പിന്തുണ കിട്ടാതിരുന്ന അഖില്‍ മാരാര്‍ ഷോ അവസാനിക്കുമ്പോഴെക്കും വലിയ ആരാധകന പിന്തുണയായിരുന്നു ലഭിച്ചത്.
ഫൈനലില്‍ രേഖപ്പെടുത്തിയ വോട്ടിന്റെ 80 ശതമാനം നേടിയതും അഖില്‍ മാരാര്‍ ആയിരുന്നു. അത്രയധികം പ്രേക്ഷക പിന്തുണ നേടിയിരുന്നു അഖില്‍ മാരാര്‍. അഖില്‍ മാരാരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിത അഖില്‍ മാരാര്‍ സംവിധായകന് ജോഷിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് കാണാത്ത ഷാജി സാര്‍ അവിചാരിതമായി തന്റെ ചില രംഗങ്ങള്‍ കണ്ട ശേഷം ഷോയുടെ സ്ഥിരം പ്രേക്ഷകനായെന്ന് ആണ് അഖില്‍ മാരാര്‍ കുറിക്കുന്നു.
കപ്പടിച്ച് ഞാന്‍ ഇറങ്ങിയപ്പോള്‍ സാര്‍ എന്നെ വിളിച്ചുവെന്നും അഖില്‍ പറഞ്ഞു.സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു അഖില്‍മാരാര്‍ ഇക്കാര്യം പറഞ്ഞത്-
മലയാള സിനിമ സംവിധായകരില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിച്ച ഷാജി കൈലാസ് സാറിനെ ഒരു കാലത്ത് കാണാന്‍ ഏറെ കൊതിച്ചിട്ടുണ്ട്..
പിന്നീട് തിരുവന്തപുരതത് ഓഗസ്റ്റ് 15 ഫിലിമിന്റെ ഷൂട്ട് നടക്കുമ്പോള്‍ അതിന്റെ ചീഫ് അസോസിയേറ്റ്നേ സോപ്പിട്ട് സംവിധാന സഹായി ആവാന്‍ ശ്രമം നടത്തി..
ഒഫീഷ്യല്‍ ആയി നിര്‍ത്തിയില്ല എങ്കിലും രാത്രിയില്‍ അവരെ സഹായിക്കാന്‍ ഞാന്‍ അങ് കൂടി..
പകര്‍ത്തിയെഴുത്ത് ഒക്കെ ഞാന്‍ ചെയ്ത് കൊടുത്തു..
അങ്ങനെ സിനിമ സെറ്റില്‍ ധൈര്യമായി പോയി നില്ക്കാന് കഴിഞ്ഞു..
ഷാജി സാറിനെ നേരില്‍ പോയി കാണാനുള്ള ധൈര്യം ഒന്നും അന്നില്ലായിരുന്ന്..
ഏകലവ്യനെ പോലെ ഒളിച്ചു നിന്ന് സാറിന്റെ ശിഷ്യനായി..
13വര്‍ഷങ്ങള്‍ക്ക് ശേഷം.
ബിഗ് ബോസ് കാണാത്ത ഷാജി സാര്‍ അവിചാരിതമായി എന്റെ ചില രംഗങ്ങള്‍ കണ്ട ശേഷം ഷോയുടെ സ്ഥിരം പ്രേക്ഷകനായി..എനിക്ക് 5വോട്ട് ചെയ്യുകയും മറ്റുള്ളവരോട് പറഞ്ഞു ചെയ്യിക്കുകയും സാര്‍ ചെയ്തു എന്ന് കേട്ടപ്പോള്‍ സത്യത്തില്‍ അത്ഭുതവും ആശ്ചര്യവും തോന്നി..
കപ്പടിച്ച് ഞാന്‍ ഇറങ്ങിയപ്പോള്‍ സാര്‍ എന്നെ വിളിച്ചു..സന്തോഷം പങ്ക് വെച്ചു..
ബാക്കി വിശേഷങ്ങള്‍ വഴിയേ അറിയിക്കാം..
ഏറെ അഭിമാനം ഈ നിമിഷം??????