കഴിഞ്ഞ ദിവസമായിരുന്നു മലയാളം ബിഗ് ബോസ് അഞ്ചാം സീസണ് ഫൈനല്‍. ഷോയില്‍ വിജയി ആയത് സംവിധായകന് അഖില്‍ മാരാര്‍ ആയിരുന്നു. ഒരു താത്വിക അവലോകനമെന്ന ചിത്രത്തിലൂടെ സംവിധായകനായി എത്തിയ താരം പ്രേക്ഷക പ്രീതി നേടുന്നത് ബിഗ് ബോസ് ഷോയിലൂടെയായിരുന്നു.
ബിഗ് ബോസ് മലയാളത്തില്‍ ഏറ്റവും അധികം പ്രേക്ഷക പ്രീതി ലഭിച്ച മത്സരാര്‍ത്ഥിയായിരുന്നു അഖില്‍ മാരാര്‍. ഗ്രാന്‍ഡ് ഫിനാലെയില്‍ പോള്‍ ചെയ്യപ്പെട്ട ആകെ വോട്ടിന്റെ 80 ശതമാനവും അഖിലിനായിരുന്നു ലഭിച്ചത്.
ഷോയ്ക്ക് പിന്നാലെ പുറത്തിറങ്ങിയ അഖില്‍ മാരാര്‍ക്ക് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. കൊച്ചിയില്‍ വിമാനമിറങ്ങിയപ്പോഴും പിന്നീട് സ്വന്തം നാടായ കൊട്ടാരക്കരയിലും അഖിലിന് വന്‍ സ്വീകരണമാണ് ലഭിച്ചത്.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിനിടയില്‍ ഇപ്പോഴിത അഖില്‍ മാരാരുടെ പഴയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
അഖിലിന്റെ സ്വന്തം നാടായ കോട്ടാത്തലയില്‍ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ദുല്‍ഖര്‍ സല്മാന് എത്തിയപ്പോഴുള്ള വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ചടങ്ങിനിടെ ദുല്‍ഖറിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന അഖിലിനെ ദുല്‍ഖറിന്റെ ബോഡിഗാര്‍ഡ്സ് തടയുന്നുണ്ട്.
ഈ വീഡിയോയും, ഇപ്പോള്‍ അഖിലിന് ഒപ്പം സെല്‍ഫി എടുക്കാന്‍ മത്സരിക്കുന്നവരുടെ വീഡിയോയും ചേര്‍ത്തുള്ള പുതിയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
അന്ന് ദുല്‍ഖറിന് ഒപ്പം സെല്‍ഫി എടുക്കാന്‍ കഴിഞ്ഞില്ല, ഇന്ന് ദുല്‍ഖര്‍ വരെ സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്ന താരമായി മാരാര്‍ മാറി കഴിഞ്ഞുവെന്നാണ് ഈ വീഡിയോ പങ്കുവച്ച് അഖില്‍ മാരാര്‍ ആരാധകര്‍ കുറിക്കുന്നത്.