മലയാളികളുടെ ഇഷ്ട താരമാണ് അഖിൽ മാരാർ.കഴിഞ്ഞദിവസമാണ് ബിഗ് ബോസ് സംപ്രേക്ഷണ ചട്ടങ്ങൾ ലംഘിച്ചുവെന്ന പരാതിയുമായി ഒരു അഭിഭാഷകൻ രംഗത്ത് വന്നത്. കോടതിക്ക് പുറമെ പോലീസിനും കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനും പരാതി നൽകിയിരുന്നു. ബിഗ് ബോസ് മലയാളം പരിപാടിയുടെ കണ്ടന്റ് പരിശോധിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു.ഈ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം 5 ലെ വിജയിയായ അഖിൽ മാരാർ. ബിഗ് ബോസ് സീസൺ 6 കാണാറുണ്ടോ എന്ന ചോദ്യം കഴിഞ്ഞ ഒരു മാസത്തിനിടെ ഏറ്റവും കൂടുതൽ കേട്ട ആളാണ് താനെന്നും ഉത്തരം കാണാറില്ല എന്നാണെന്നും അഖിൽ പറയുന്നു. തനിക്ക് ആസ്വദിക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല അരോചകം ആയി അനുഭവപ്പെട്ടുവെന്നും ഇത് തന്റെ മാത്രം അനുഭവം ആണെന്നും അഖിൽ പറയുന്നു.താരത്തിന്റെ വാക്കുകൾ ഇതാണ്,
ബിഗ് ബോസ്സ് സീസൺ 6കാണാറുണ്ടോ..? കഴിഞ്ഞ ഒരു മാസത്തിനിടെ ഞാൻ ഏറ്റവും കൂടുതൽ കേട്ട ചോദ്യം.. ഉത്തരം : കാണാറില്ല.. എനിക്ക് ആസ്വദിക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല അരോചകം ആയി അനുഭവപ്പെട്ടു.. ഇത് എന്റെ മാത്രം അനുഭവം ആണ്.. നിങ്ങൾക്ക് അങ്ങനെ ആകണമെന്നില്ല..
പിന്നെ ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിനെതിരെ ഒരു വക്കീൽ കേസ് കൊടുത്തു… നല്ല കാര്യം നാലാളുടെ മുന്നിൽ താൻ വക്കീൽ ആണ് എന്നറിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിനപ്പുറം വക്കീലിന് മറ്റൊരു ഉദ്ദേശ്യവും ഇല്ല…ഇനി നാട് നന്നാക്കാൻ ആണ് ഉദ്ദേശ്യം എങ്കിൽ ബിഗ് ബോസ്സ് മാത്രം നിരോധിച്ചാൽ മതിയോ…
കുട്ടികളെ വഴി തെറ്റിക്കുന്ന സിനിമകൾ. യൂ ടൂബിലെ ചില കോമാളികളുടെ വ്ലോഗുകൾ.. കുടുംബങ്ങളിൽ നെഗറ്റീവ് മാത്രം പകരുന്ന സീരിയലുകൾ അതിനേക്കാൾ ഉപരി കുട്ടികളെയും യുവാക്കളെയും അടിമകൾ ആക്കി നശിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികൾ…. എത്രയോ മോശം സിനിമ നമുക്കിടയിൽ ഇറങ്ങിയിട്ടുണ്ട് അത് കൊണ്ട് സിനിമ നിരോധിക്കാൻ ആരെങ്കിലും പറയുമോ…
എത്രയോ മോശം ജഡ്ജിമാർ കാശ് വാങ്ങി വിധി പറഞ്ഞിട്ടുണ്ട്.. അത് കൊണ്ട് നീതിന്യായ വ്യെവസ്ഥ പൂർണമായും നിരോധിക്കണോ..എത്രയോ വക്കീലന്മാർ കേസ്സില്ലാതെ ജീവിക്കാൻ മാർഗ്ഗമില്ലാതെ നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നു അത് കൊണ്ട് കുട്ടികൾ ആരും ഇനി നിയമം പഠിക്കണ്ട എന്നാരെങ്കിലും പറയുമോ…ചൊറിയും കുത്തിയിരുന്ന വക്കീലിന് ഈ വാർത്തയുടെ പേരിൽ നാല് കേസ് കിട്ടുന്നെങ്കിൽ കിട്ടട്ടെ… ഏഷ്യാനെറ്റിനും ബിഗ് ബോസിനും കാശ് മുടക്കാതെ മറ്റ് ചാനലിൽ വരെ സൗജന്യ പരസ്യം.. അല്ലാതെ അതിൽ കൂടുതൽ എന്ത് സംഭവിക്കാൻ…