തമിഴ് സിനിമയില്‍ ഏറെ ആരാധകരുള്ള നടന്മാരില് ഒരാളാണ് അജിത്. തല എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന അജിത് വര്‍ഷത്തില്‍ ഒരുപാട് സിനിമകള്‍ ചെയ്യുന്ന നടന് അല്ല.
വര്‍ഷത്തില്‍ ഒരെണ്ണം മാത്രം ചെയ്യുന്ന താരമാണ് അജിത്.തുനിവ് ആണ് അജിത്തിന്റെതായി അവസാനം തിയേറ്ററില്‍ എത്തിയ ചിത്രം.
തുനിവിന് ശേഷം അജിത്ത് കുമാര്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. വിടാ മുയര്‍ച്ചി എന്നാണ് ചിത്രത്തിന്റെ പേര്.
ഈ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കവെ അജിത്ത് കുമാര്‍ നായകനാവുന്ന അടുത്ത ചിത്രം സംബന്ധിച്ചും സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
കോളിവുഡിലെ സമീപകാല ഹിറ്റ് മാര്‍ക്ക് ആന്റണിയുടെ സംവിധായകന് ആദിക് രവിചന്ദ്രനാണ് അജിത്തിന്റെ പുതിയ ചിത്രത്തിന്റെ സംവിധായകന്.
ആദിക് ആയിരിക്കും വിടാമുയര്‍ച്ചിക്ക് ശേഷമുള്ള എകെ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തില്‍ അജിത്ത് വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രജനികാന്തിനെക്കാളും വിജയിയെക്കാളും ഉയര്‍ന്ന പ്രതിഫലമാണ് അജിത് ഈ ചിത്രത്തിനായി വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
175 കോടിയാണ് പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരിയെങ്കില്‍ തമിഴകത്ത് ഒരു താരം വാങ്ങുന്ന ഏറ്റവുമുയര്‍ന്ന പ്രതിഫലമായിരിക്കും ഇത്.
സമീപകാലത്ത് കോളിവുഡിലെ വലിയ ഹിറ്റ് ആയി മാറിയ ജയിലറില്‍ രജനികാന്ത് വാങ്ങിയ പ്രതിഫലം 110 കോടി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്.