അജിത്ത് എന്ന നടനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തെന്നിന്ത്യയിലെ പ്രശസ്ത നടന്മാരിൽ ഒരാളാണ് അജിത്ത്. വർഷങ്ങളായി തമിഴ് സിനിമയിൽ സജീവം. അജിത്തിൻ്റെ പത്നിയാണ് ശാലിനി. മലയാളം തമിഴ് സിനിമകളിൽ ഒരുകാലത്ത് സജീവമായിരുന്നു ശാലിനി.
ഇതിനിടയിൽ ഇവർ പ്രണയത്തിലാവുകയും പിന്നീട് വിവാഹം ചെയ്യുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ ഒന്നും അജിത്ത് സജീവമല്ല. ശാലിനിയും അങ്ങനെതന്നെ. ഇവരുടെ വിശേഷങ്ങൾ ഒക്കെ മിക്കപ്പോഴും മറ്റു വഴിയാണ് ആരാധകർ അറിയാറുള്ളത്. സിനിമകളുമായി ബന്ധപ്പെട്ട വിശേഷങ്ങൾ സാധാരണ മാനേജരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുള്ളത്.
View this post on Instagram
ദമ്പതികളുടെ മകളാണ് അനൗഷ്ക. ഇപ്പോഴിതാ മൂന്നുപേരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഫാൻസി ഗ്രൂപ്പുകളിലൂടെ ആണ് ഇത് ആദ്യം പുറത്ത് വന്നത്. അജിത്തിൻ്റെ ഇങ്ങനെയുള്ള കുടുംബചിത്രങ്ങൾ ഒന്നും അധികം ലഭ്യമല്ല.
അതിനാൽ തന്നെ ഒരു അപൂർവ്വ ചിത്രത്തിനാണ് ആരാധകർ സാക്ഷ്യം വഹിക്കുന്നത്. പ്രശസ്ത നിർമാതാവ് ദയാനിധി ഭാര്യ അനുഷ് എന്നിവരും താരദമ്പതികൾകൊപ്പം ചിത്രത്തിലുണ്ട്. ഇദ്ദേഹം തന്നെയാണ് ഈ ചിത്രം ആദ്യം പങ്കുവെച്ചത്. നിരവധി കമൻറുകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്.