മിണ്ടാപ്രാണി ആയ ഒരു പെണ്‍കുട്ടിയുടെ കഥ പറഞ്ഞുകൊണ്ട് പ്രേക്ഷകരിലേക്ക് എത്തിയ പരമ്പരയാണ് മൗനരാഗം. തമിഴ് നടി ഐശ്വര്യ റംസായ് ആണ് ഈ കഥാപാത്രമായി എത്തുന്നത്. താരത്തിന്റെ അഭിനയം എടുത്തു പറയേണ്ടത് തന്നെ . മലയാളത്തില്‍ അത്രയ്ക്കും ഗംഭീരമായ പ്രകടനമാണ് ഐശ്വര്യയുടെത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഐശ്വര്യ . ഇതില്‍ കല്യാണി എന്ന കഥാപാത്രത്തില്‍ ആണ് ഐശ്വര്യ എത്തുന്നത്.
മൗനരാഗത്തിലെ കല്യാണി ഒരു നാടന്‍ പെണ്‍കുട്ടിയാണ് . ദാവണിയും പട്ടുപാവാടയും ബ്ലൗസുമെല്ലാമാണ് കല്യാണിയുടെ ഇഷ്ടവസ്ത്രം. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ തനിക്ക് മോഡേണ്‍ വസ്ത്രങ്ങളോട് ആണ് താല്പര്യം എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഐശ്വര്യ. ഇതിനോടകം നടിയുടെ നിരവധി മോഡേണ്‍ വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിക്കഴിഞ്ഞു.
ഇപ്പോഴിതാ ദുബായില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവെച്ചത്. തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം എക്സ്പോ കാണാന്‍ പോയിരിക്കുകയാണ് ഐശ്വര്യ. ഇത്തവണ ബ്ലൂ ഷോട്ട്സും യെല്ലോ ടീഷര്‍ട്ടും ധരിച്ചുള്ള ഫോട്ടോകളാണ് ഐശ്വര്യ പങ്കുവെച്ചത്. ഒറ്റനോട്ടത്തില്‍ ഇത് നമ്മുടെ കല്യാണിക്കുട്ടി തന്നെയാണോ എന്ന് സംശയിച്ചു പോവും. ഫോട്ടോകള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
കല്യാണിയുടെ ന്യൂ ലുക്കിന് നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. മഞ്ഞയില്‍ അതീവ സുന്ദരിയായിട്ടാണ് താരം എത്തിയത്. നടിക്ക് നാടന്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും ഒരു പോലെ ചേരും എന്നാണ് ചിത്രം കണ്ട് ആരാധകര്‍ പറയുന്നത്.