മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരിലൊരാളാണ് ഐശ്വര്യലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമയിൽ അരങ്ങേറുന്നത്. നിവിൻപോളി ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് അധികം വൈകാതെ തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി താരം സ്വയം എസ്റ്റാബ്ലിഷ് ചെയ്തു.
മലയാളത്തിനു പുറമേ മറ്റു ഭാഷകളിൽ കൂടി സജീവമാകാൻ ഒരുങ്ങുകയാണ് താരം. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ് താരമിപ്പോൾ. തമിഴ് സാഹിത്യരംഗത്തെ ഇതിഹാസ കൃതികളിൽ ഒന്നാണ് പൊന്നിയൻ സെൽവൻ. അതുകൊണ്ടു തന്നെ തമിഴ് സിനിമയിലെ നാഴിക കല്ലുകളിൽ ഒന്നായി മാറാൻ സാധ്യതയുള്ള ചിത്രം കൂടിയാണിത്. ഈ സിനിമ ക്ലിക്ക് ആയാൽ പിന്നെ തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി മാറും ഐശ്വര്യ ലക്ഷ്മി.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് ഐശ്വര്യ. തൻറെ ഏറ്റവും പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിക്കാറുണ്ട്. ഐശ്വര്യ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും എല്ലാംതന്നെ വളരെ മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷൻ നടത്തുകയാണ്. രസകരമായ നിരവധി ചോദ്യങ്ങളാണ് ആരാധകർ താരത്തോട് ചോദിക്കുന്നത്. ഇതിലെല്ലാം തന്നെ വളരെ മികച്ച മറുപടിയുമായി താരം രംഗത്തെത്തുന്നുണ്ട്.
ഇതിനിടയിൽ ഒരു വ്യക്തി ഐശ്വര്യയോട് അക്രോശിക്കുകയാണ്. “പോയി കുളിക്കെടി” എന്നാണ് ഈ വ്യക്തി താരത്തോട് പറയുന്നത്. ഉടൻതന്നെ താരം മറുപടി നൽകുകയും ചെയ്തു – “പോകുവാ” എന്നായിരുന്നു താരം നൽകിയ മറുപടി. താരത്തോട് ഇങ്ങനെ പറഞ്ഞ വ്യക്തി ആരാണെന്ന് അറിയുമോ? താരത്തിൻ്റെ സഹോദരൻ കൂടിയായ ഗോവിന്ദ് വസന്ത ആണ് ഈ വ്യക്തി. മികച്ച ഒരു മ്യൂസിഷ്യൻ കൂടിയാണ് താരം. അതുകൊണ്ടുതന്നെ ഈ പേര് കണ്ടവരെല്ലാം തന്നെ ഞെട്ടി.