Film News

പിങ്ക് ഡേ; മനോഹരമായ ഫോട്ടോ പങ്കുവെച്ച് അഹാന, ക്യൂട്ട് എന്ന് ആരാധകര്‍

ഇടയ്ക്കിടെ വേറിട്ട ഫോട്ടോഷൂട്ടുകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുള്ള നടിയാണ് അഹാന കൃഷ്ണ. താരത്തിന്റെതായി പുറത്തുവരുന്ന ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകരണമാണ് ലഭിക്കാര്‍. അതുപോലെ ഇതിനു താഴെ പോസിറ്റീവ് നിറഞ്ഞ നിരവധി കമന്റുകള്‍ വരാറുണ്ട്. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കുറച്ചു കഥാപാത്രങ്ങള്‍ അഹാന ചെയ്തിട്ടുണ്ട്. ലൂക്ക എന്ന സിനിമയിലെ അഹാനയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നല്ല അവസരം ഒന്നും നടക്കില്ല ലഭിച്ചിട്ടില്ല.

- Advertisement -

ഇപ്പോള്‍ അഹാന ഇന്‍സ്റ്റഗ്രാം വഴി പങ്കുവെച്ച പുതിയ ഫോട്ടോസ് ആണ് വൈറല്‍ ആവുന്നത്. റോസ് നിറത്തിലുള്ള മനോഹരമായ വസ്ത്രം ധരിച്ചാണ് നടി ചിത്രങ്ങളില്‍ എത്തിയത്. വളരെ സിമ്പിള്‍ ലുക്കിലാണ് താരം ഫോട്ടോയില്‍ എത്തിയത്. സൂര്യനെ നോക്കി നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് മറ്റൊരു പിങ്ക് ഡേ എന്ന അടിക്കുറിപ്പോടെയാണ് അഹാന ഫോട്ടോസ് ഷെയര്‍ ചെയ്തത്.


അതേസമയം ഫേയ്മസ് യൂട്യൂബ് വ്ളോഗറായി മാറി കഴിഞ്ഞു നടി അഹാന കൃഷ്ണ. താരം നിരവധി ചിത്രത്തില്‍ അഭിനയിച്ചെങ്കിലും യൂട്യൂബ് വീഡിയോയിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു. ഇതിനിടെ സംവിധാനത്തിലേക്കും കടന്നിരുന്നു താരം. അഹാന സംവിധാനം ചെയ്ത തോന്നല്‍ എന്ന വീഡിയോ വൈറല്‍ ആയിരുന്നു.


രാജീവ് രവി ചിത്രം ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ല്‍ ‘അഞ്ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി ഇത്. അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങി നിരവധി ചിത്രങ്ങളിലും അഹാന അഭിനയിച്ചു.

 

 

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

11 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

11 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

11 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

11 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

12 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

12 hours ago