National

‘ആധാര്‍ വിവരങ്ങള്‍ പങ്കുവയ്ക്കരുത്, നല്‍കേണ്ടത് മാസ്‌ക് ചെയ്ത കോപ്പി’; നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ആധാര്‍ വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. വിവിധ ആവശ്യങ്ങള്‍ക്ക് ആധാര്‍ കൈമാറ്റം ചെയ്യുമ്പോള്‍ മാസ്‌ക് ചെയ്ത കോപ്പി മാത്രമേ നല്‍കാവൂയെന്നും കേന്ദ്രം നിര്‍ദേശിച്ചു. ആധാറിന്റെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

- Advertisement -

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് യൂസര്‍ ലൈസന്‍സ് സ്വന്തമാക്കിയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ ആധാര്‍ ഉപയോഗിക്കാന്‍ കഴിയൂ. വ്യക്തികള്‍ അവരുടെ ആധാര്‍ കാര്‍ഡുകള്‍ പങ്കിടുന്നതിന് മുമ്പ് സ്ഥാപനത്തിന് യു.ഐ.ഡി.എ.ഐയില്‍ നിന്നുള്ള ഉപയോക്തൃ ലൈസന്‍സ് ഉണ്ടെന്ന് പരിശോധിക്കാനും കേന്ദ്രം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് കുറ്റകരമാണെന്നും കേന്ദ്രം വ്യക്തമാക്കി.

ഹോട്ടലുകളും സിനിമാ തീയറ്ററുകളുമടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ ശേഖരിക്കാനോ കൈവശം വെക്കാനോ അധികാരമില്ല. ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി പങ്കുവയ്‌ക്കേണ്ട സാഹചര്യം വരുമ്പോള്‍ മാസ്‌ക് ചെയ്ത കോപ്പി മാത്രമേ നല്‍കാനൂ എന്നും കേന്ദ്രം വ്യക്തമാക്കുന്നു. ആധാറിന്റെ ഫോട്ടോ കോപ്പി നല്‍കുന്നതിന് പകരം ആധാര്‍ നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന മാസ്‌ക് ആധാര്‍ ഉപയോഗിക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. യു.ഐ.ഡി.എ.ഐ വെബ്സൈറ്റില്‍ നിന്ന് ആധാറിന്റെ മാസ്‌ക് കോപ്പി ഡൗണ്‍ലോഡ് ചെയ്യാം.

 

Rathi VK

Recent Posts

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

7 mins ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

25 mins ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

45 mins ago

ശിവാനിയുടെ അവസ്ഥ ജാസിമിന് ഉണ്ടാകുമോ? തമിഴ് ബിഗ് ബോസിൽ ബാല എന്ന ആൺസുഹൃത്തുമായി ശിവാനി കാണിച്ചു കൂട്ടിയതിന് ശിവാനിയുടെ അമ്മ പ്രതികരിച്ചത് പോലെ ജാസ്മിന്റെ മാതാപിതാക്കൾ പ്രതികരിക്കുമോ?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി ടാസ്ക് ആണ് ഈ ആഴ്ച നടന്നുകൊണ്ടിരിക്കുന്നത്. ജാസ്മിൻ…

1 hour ago

ടർബോ സിനിമയിൽ മമ്മൂട്ടി ധരിച്ച ചെരുപ്പിന്റെ വില പുറത്ത്, സാധാരണക്കാരന് ഈ പണം കൊണ്ട് 70 ചെരുപ്പുകൾ വരെ വാങ്ങാം

മലയാളം സിനിമയിലെ ആണ് മമ്മൂട്ടി എന്നു വേണമെങ്കിൽ പറയാം. പ്രായം 75ന് അടുത്തെത്തിയെങ്കിലും ഇപ്പോഴും ഇദ്ദേഹത്തിൻറെ ഫാഷൻ സെൻസ് യുവാക്കളെ…

2 hours ago