ഇടയ്ക്കിടെ വേറിട്ട ഫോട്ടോഷൂട്ടുകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുള്ള നടിയാണ് അഹാന കൃഷ്ണ. താരത്തിന്റെതായി പുറത്തുവരുന്ന ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകരണമാണ് ലഭിക്കാര്. അതുപോലെ ഇതിനു താഴെ പോസിറ്റീവ് നിറഞ്ഞ നിരവധി കമന്റുകള്‍ വരാറുണ്ട്. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കുറച്ചു കഥാപാത്രങ്ങള്‍ അഹാന ചെയ്തിട്ടുണ്ട്. ലൂക്ക എന്ന സിനിമയിലെ അഹാനയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നല്ല അവസരം ഒന്നും നടക്കില്ല ലഭിച്ചിട്ടില്ല.
ഇപ്പോള്‍ അഹാന ഇന്‍സ്റ്റഗ്രാം വഴി പങ്കുവെച്ച പുതിയ ഫോട്ടോസ് ആണ് വൈറല്‍ ആവുന്നത്. റോസ് നിറത്തിലുള്ള മനോഹരമായ വസ്ത്രം ധരിച്ചാണ് നടി ചിത്രങ്ങളില്‍ എത്തിയത്. വളരെ സിമ്പിള്‍ ലുക്കിലാണ് താരം ഫോട്ടോയില്‍ എത്തിയത്. സൂര്യനെ നോക്കി നില്ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് മറ്റൊരു പിങ്ക് ഡേ എന്ന അടിക്കുറിപ്പോടെയാണ് അഹാന ഫോട്ടോസ് ഷെയര്‍ ചെയ്തത്.
അതേസമയം ഫേയ്മസ് യൂട്യൂബ് വ്ളോഗറായി മാറി കഴിഞ്ഞു നടി അഹാന കൃഷ്ണ. താരം നിരവധി ചിത്രത്തില്‍ അഭിനയിച്ചെങ്കിലും യൂട്യൂബ് വീഡിയോയിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു. ഇതിനിടെ സംവിധാനത്തിലേക്കും കടന്നിരുന്നു താരം. അഹാന സംവിധാനം ചെയ്ത തോന്നല്‍ എന്ന വീഡിയോ വൈറല്‍ ആയിരുന്നു.
രാജീവ് രവി ചിത്രം ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ല്‍ ‘അഞ്ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി ഇത്. അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങി നിരവധി ചിത്രങ്ങളിലും അഹാന അഭിനയിച്ചു.