പ്രേക്ഷകരുടെ ഇഷ്ട നടിയാണ് അഹാന കൃഷ്ണ. ലോക്ഡൗ കാലത്താണ് താരം കൂടുതലും സോഷ്യല്‍ മീഡിയയില്‍ സമയം ചിലവഴിക്കാന്‍ തുടങ്ങിയത്. അഹാനയെ പോലെ താരത്തിന്റെ കുടുംബവും സമൂഹമാധ്യമങ്ങളില്‍ സ്റ്റാര്‍ ആണ്. സഹോദരിന്മാര്ക്കൊപ്പമുള്ള ചിത്രവും വീഡിയോയും കളിതമാശകളെല്ലാം നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അഹാന കുടുംബത്തിലെ എല്ലാവര്ക്കും സ്വന്തമായി യൂട്യൂബ് ചാനല്‍ ഉണ്ട് .
ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സോഷ്യല്‍മീഡിയയില്‍ എത്താറുള്ള അഹാന , ഇപ്പോള്‍ ഇതാ ഒരു സന്തോഷവാര്‍ത്തയാണ് പങ്കുവെച്ചിരിക്കുന്നത്. അഭിനയത്തില്‍ കഴിവ് തെളിയിച്ച നടി ഇപ്പോള്‍ സംവിധായികയാകാന്‍ പോവുകയാണ്. തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അഹാനക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. അതേസമയം മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും ഇപ്പോള്‍ സംവിധാനരംഗത്തേക്ക് കൂടി ചുവട് വെച്ചിരിക്കുകയാണ്
. ഇപ്പോഴിതാ അഹാനയും കൂടി ക്യാമറക്ക് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ പോവുകയാണ്.
സംവിധാനം- അഹാന കൃഷ്ണ, സംഗീതം- ഗോവിന്ദ് വാസന്ത, ചായഗ്രഹണം- നിമിഷ് രവി എന്നെയുതിയ പോസ്റ്ററാണ് താരം ഷെയര്‍ ചെയ്തത്. ഫസ്റ്റലുക്ക് പോസ്റ്ററും മറ്റു വിവരങ്ങളും നാളെ വെളിപ്പെടുത്തുമെന്നും അഹാന പറഞ്ഞു. അടി, നാന്‍സി റാണി തുടങ്ങിയവയാണ് അഹാനയുടെ പുതിയ സിനിമകള്‍.
മലയാളത്തില്‍ വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമേ അഹാന അഭിനയിച്ചിട്ടുള്ളു. അഹാന നായികയായി എത്തിയ ലൂക്ക എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. മറ്റു ചില ചിത്രങ്ങളിലേക്ക് അഹാനയെ സെലക്ട് ചെയ്തിരുന്നുവെങ്കിലും പിന്നീട് നടിയെ അതില്‍ നിന്ന് മാറ്റുകയായിരുന്നു. ഇതെല്ലാം വലിയ വാര്‍ത്തയായിരുന്നു .