മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിൻ്റെ കുടുംബം. സിന്ധു എന്നാണ് ഇദ്ദേഹത്തിൻറെ ഭാര്യയുടെ പേര്. നാല് പെൺമക്കളാണ് ഇവർക്ക് ഉള്ളത്. മൂത്ത മകൾ അഹാന കൃഷ്ണ കുമാർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിലൊരാളാണ്. രണ്ടാമത്തെ മകൾ ഇഷാനി കൃഷ്ണ അടുത്തിടെ ആണ് മലയാള സിനിമയിൽ അരങ്ങേറിയത്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വൺ എന്ന ചിത്രത്തിലൂടെ ആണ് ഇഷാനി അരങ്ങേറിയത്. ദിയ കൃഷ്ണകുമാർ എന്നാണ് മൂന്നാമത്തെ മകളുടെ പേര്. ഹൻസിക കൃഷ്ണകുമാർ എന്നാണ് നാലാമത്തെ കുട്ടിയുടെ പേര്.
ഇപ്പോൾ സഹോദരി ഹൻസികയ്ക്ക് അഹാന നൽകിയ സർപ്രൈസ് സംഭവമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. യൂട്യൂബ് വഴി ആണ് അഹാന ഈ വിവരം ആരാധകരെ അറിയിച്ചത്. ആളുകൾക്ക് സർപ്രൈസ് ഗിഫ്റ്റ് കൊടുക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താൻ എന്നാണ് അഹാന പറയുന്നത്. അത് ഹൻസികയ്ക്ക് ആകുമ്പോൾ അതിൽ ഏറെ സന്തോഷം ലഭിക്കുന്നു എന്നും താരം കൂട്ടിച്ചേർത്തു. അഞ്ച് രൂപയുടെ സർപ്രൈസ് നൽകിയാൽ 500 രൂപയുടെ എക്സ്പ്രഷൻ ഇടുന്ന അനിയത്തി കുട്ടിയാണ് ഹൻസിക എന്നാണ് പറയുന്നത്.
അനിയത്തിക്ക് മാത്രമല്ല കൂട്ടുകാർക്ക് എല്ലാം തന്നെ സർപ്രൈസ് നൽകുന്ന വ്യക്തിയാണ് അഹാന. അപ്പോൾ അവരുടെ പ്രതികരണവും റെക്കോർഡ് ചെയ്യും. കുറച്ചു നിമിഷത്തേക്ക് ആണെങ്കിൽ പോലും അവരുടെ മുഖത്ത് വന്നുപോകുന്ന സന്തോഷം കാണുവാൻ ഒരു പ്രത്യേക ഭംഗിയാണ് എന്നാണ് അഹാന പറയുന്നത്. ഹൻസിക ഇപ്പോൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഓൺലൈൻ ക്ലാസ് ആണ് ഇപ്പോൾ ഉള്ളത്. പണ്ട് അഹാന ഉപയോഗിച്ച് ലാപ്ടോപ്പ് ആയിരുന്നു ഇത്രയും കാലം ഹൻസിക ഉപയോഗിച്ചത്.
“2014 വർഷം ഞാൻ ഉപയോഗിച്ചിരുന്ന ലാപ്ടോപ് ആണ് ഇപ്പോൾ ഹൻസിക ഓൺലൈൻ ക്ലാസിന് വേണ്ടി ഉപയോഗിക്കുന്നത്. ഉടൻ മരിക്കുമെന്ന അവസ്ഥയിലാണ് ഇപ്പോൾ ആ ലാപ് ഉള്ളത്. അവൾക്കും പുതിയ ഒരു ലാപ്ടോപ്പ് വേണമെന്ന ആഗ്രഹമുണ്ട്. മാത്രമല്ല എഡിറ്റിംഗ് അവൾക്ക് വളരെ ഇഷ്ടമാണ്” – അഹാന കൃഷ്ണകുമാർ പറയുന്നു. ഗോൾഡൻ നിറത്തിലുള്ള ആപ്പിൾ മാക് ബുക്ക് ആണ് അഹാന അനിയത്തിക്ക് വേണ്ടി തിരഞ്ഞെടുത്തത്. എഡിറ്റിങ് ഒക്കെ താല്പര്യമുള്ള വ്യക്തി ആയതുകൊണ്ട് ഇത് ഏറെ ഉപയോഗപ്പെടും എന്നാണ് ആരാധകർ പറയുന്നത്.