കോളേജ് പഠനകാലത്ത് മോഡലിങ്ങിലേക്ക് കടന്ന് വന്ന അദിതി രവി പിന്നീട് സിനിമാമേഘലയില്‍ തിളങ്ങുകയായിരുന്നു. ശക്തമായ നായിക കഥാപാത്രങ്ങള്‍ ലഭിച്ചില്ലെങ്കിലും അദിതി രവി എന്ന നടിയെ മലയാളികള്‍ക്ക് പരിചിതമാണ്. അലമാര, കുട്ടനാടന്‍ മാര്‍പ്പാപ്പ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ മറക്കില്ല. സിപിംള്‍ വസ്ത്രങ്ങളില്‍ ആകര്‍ഷകമാകുന്ന ഫോട്ടോഷൂട്ട് നടത്തുന്ന അദിതി ഇന്‍സ്റ്റയില്‍ നിറ സാന്നിദ്ധ്യമാണ്.
ഇത് എന്ന മായം എന്ന തമിഴ് ചിത്രത്തിലാണ് അതിഥി ആദ്യമായി അഭിനയിക്കുന്നത് 2014ല്‍ സജി സുരേന്ദ്രന് സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലും അഭിനയിച്ചു. അതേ വര്‍ഷം തന്നെ ബിവേര്‍ ഓഫ് ഡോഗ്സ് എന്ന ചിത്രത്തിലും അഭിനയിച്ചു. 2014-ല്‍, സിദ്ധാര്‍ത്ഥ മേനോനുമൊത്ത് യെലോവ് എന്ന സംഗീത വീഡിയോയില്‍ ശ്രേയ ഘോഷാലിന്റെ ശബ്ദത്തില്‍ അഭിനയിച്ചു. 2017 ല്‍ സണ്ണി വെയ്ന്‍ ചിത്രമായ അലമാര എന്ന ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രത്തിലെ അദിതിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇതിനിടെ അദിഥി പങ്കുവെച്ച ഒരു മേസേജ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സിനിമ താരങ്ങള്‍ പലപ്പോഴും സാമൂഹിക വിരുദ്ധരുടെ കണ്ണില്‍പ്പെട്ട് പോവാറുണ്ട്. എന്നാല്‍ തങ്ങളെ അപമാനിക്കുന്ന കപട സദാചാരവാദികളെ വെറുതവിടാതെ ചുട്ട മറുപടികൊടുക്കുന്ന താരങ്ങളില്‍ ഒരാളാണ് അദിതി രവി. ഇപ്പോള്‍ അത്തരത്തില്‍ താരം കൊടുത്ത മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ഹോട്ട് ചിത്രം ചോദിച്ച ഒരു ഞരുമ്പനാണ് അദിതി മറുപടി കൊടുത്തത്.
ഇതിനിടെ തമിഴിലെ ഇഷ്ടതാരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ന് തമിഴകത്ത് മിന്നും പ്രകടനം കാഴ്ചവെച്ച് കൊണ്ടിരിക്കുന്ന വിജയിയുടെ പേരാണ് താരം പറഞ്ഞത്. ഇന്ന് കൈനിറയെ നിരവധി ഓഫറുകളുള്ള നടനാണ് വിയജ്. തന്റെ അഭിനയത്തിലെ മികവ് തന്നെയാണ് ഇതിന് പിന്നിലും