സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള നടിയാണ് യമുന. ഈ നടിയുടെ രണ്ടാം വിവാഹം എല്ലാം വലിയ വാര്‍ത്തയായിരുന്നു. മക്കളുടെ നിര്‍ബന്ധപ്രകാരമാണ് താന്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങിയതെന്ന് യമുന പറഞ്ഞിരുന്നു. ഇപ്പോള്‍ അതിന്റെ സാഹചര്യം കൂടി പറയുകയാണ് നടി. ആദ്യ വിവാഹജീവിതം ബ്രേക്ക് അപ്പ് ആയപ്പോള്‍ തന്നെ അമ്മ വീണ്ടും വിവാഹം കഴിക്കണം, കുറച്ചു കഴിഞ്ഞാല്‍ ജോലിയൊക്കെ ആയി ഞങ്ങള്‍ പുറത്തേക്ക് പോകും അപ്പോള്‍ അമ്മ തനിച്ചാവും എന്നൊക്കെ മക്കള്‍ പറയാന്‍ തുടങ്ങിയെന്ന് യമുന പറഞ്ഞു. തനിക്ക് ഫാമിലി സപ്പോര്‍ട്ട് ഇല്ലാത്തതുകൊണ്ടാണ് മക്കള്‍ അങ്ങനെ പറഞ്ഞത് എന്നും യമുന പറഞ്ഞു.
അതേസമയം തന്റെ കയ്യില്‍ പണം ഉണ്ടായിരുന്ന സമയത്ത് തനിക്കൊപ്പം എല്ലാവരും ഉണ്ടായിരുന്നുവെന്ന് നടി പറയുന്നു. ആ സമയത്ത് കുടുംബത്തിന്റെ നട്ടെല്ല് ഞാന്‍ തന്നെ ആയിരുന്നു. എന്നാല്‍ കയ്യിലെ പണം എല്ലാം തീര്‍ന്നപ്പോള്‍ നട്ടെല്ല് മാത്രമല്ല ഒരു എല്ലും ഇല്ല എന്ന് അവസ്ഥയിലായി, ഇത് ഇപ്പോള്‍ പറയാന്‍ തനിക്ക് മടിയൊന്നുമില്ല താരം പറഞ്ഞു.
രണ്ടു പെണ്‍കുട്ടികള്‍ ആയതുകൊണ്ട് എന്നെ നോക്കിയാല്‍ മക്കള്‍ തലയില്‍ ആവുമോ, എന്നൊക്കെയായിരുന്നു പലരുടെയും ടെന്‍ഷന്‍.
ദേവേട്ടനെ കുറിച്ച് ഞാന്‍ നന്നായി മനസ്സിലാക്കിയ ശേഷമാണ് വിവാഹം ചെയ്തത്. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും മോശമായ അനുഭവം ഉണ്ടായാല്‍ ഞാന്‍ മാത്രമല്ല എന്റെ മക്കളും അത് അനുഭവിക്കണം , അതുകൊണ്ട് വളരെ ആലോചിച്ച് എടുത്ത തീരുമാനമാണ് രണ്ടാം വിവാഹം. അതേസമയം വിവാഹത്തിന് പ്രായം തടസ്സമല്ലെന്നും യമുന പറഞ്ഞു.