കെട്ടിയോൾ ആണ് എൻറെ മാലാഖ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് വീണ നന്ദകുമാർ. ആസിഫ് അലി ആയിരുന്നു ചിത്രത്തിലെ നായകൻ. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. സ്വന്തം ഭാര്യയുടെ ആണെങ്കിൽ പോലും ശരീരത്തിൽ തൊടാൻ സമ്മതം വേണം എന്നതിനെ ആസ്പദമാക്കിയായിരുന്നു ചിത്രത്തിൻ്റെ പ്രമേയം.
ഒരുപാട് ആരാധകരെയാണ് താരത്തിന് ചിത്രത്തിലൂടെ ലഭിച്ചത്. തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് വീണ. മുംബൈയിൽ ആണ് താരം ജനിച്ചത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിനിയാണ് വീണ. വീണ മുൻപ് ചില അനുഭവങ്ങൾ തുറന്നു പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് തന്നെ കാണാൻ അത്ര ഭംഗി ഒന്നും ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസകാലത്ത് ആൺകുട്ടികൾ സുഹൃത്തുക്കളായി ഉണ്ടായിരുന്നു. അതിലൊരാളുടെ താൻ പ്രണയം തുറന്നു പറയുകയും ചെയ്തു എന്നും താരം കുറിച്ചു.
View this post on Instagram
മരയ്ക്കാർ എന്ന ചിത്രത്തിൽ വീണ മുൻപ് അഭിനയിച്ചിരുന്നു. ഈ കഥാപാത്രം ആയി ബന്ധപ്പെട്ട സാമൂഹ്യ മാധ്യമങ്ങളിൽ താരം പ്രതികരിച്ചിരുന്നു. എന്നാൽ ചിലർ വാക്കുകൾ തെറ്റിദ്ധരിച്ചു എന്നാണ് വീണ പറഞ്ഞത്. താൻ കൊടുത്ത അഭിമുഖം ചില ആളുകൾ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു എന്നും താരം വ്യക്തമാക്കിയിരുന്നു. കെട്ടിയോൾ ആണ് എൻറെ മാലാഖ എന്ന ചിത്രത്തിനു മുൻപാണ് മരയ്ക്കാർ ഓഫർ ലഭിച്ചത് എന്നും താരം വ്യക്തമാക്കി.
View this post on Instagram
ഇപ്പോൾ വീണയുടെ പുതിയ ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. വഫാര ആണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ദിലീപ് നായകനാകുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് വീണയുടെ ഏറ്റവും പുതിയ പ്രോജക്ട്. റാഫി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
View this post on Instagram