മലയാളസിനിമയിൽ വർഷങ്ങളായി സജീവമായി നിൽക്കുന്ന നടിയാണ് തെസ്നി ഖാൻ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും താരം ഒരേപോലെ തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ നാദിർഷ പണ്ട് തന്നെ ഒക്കെ വായി നോക്കിയിട്ടുണ്ട് എന്നാണ് തെസ്നിഖാൻ പറയുന്നത്. നടി സ്വാസിക അവതാരകയായി എത്തിയ ഒരു പരിപാടിയിലാണ് താരം സംസാരിച്ചത്.
അന്ന് മിമിക്രി കളിക്കുമ്പോൾ താൻ മാത്രമാണ് നാദിർഷക്കും ദിലീപിനും ഒപ്പം പെൺകുട്ടിയായി ഉണ്ടായിരുന്നത്. എത്ര ഭംഗി ഇല്ലെങ്കിലും നോക്കി പോകും. പിന്നെ ഗ്ലാമർ ഉള്ളതിനെ കാണുമ്പോഴാണല്ലോ അതിനു പിന്നാലെ പോകുന്നത്. താരം സരസ രൂപേണ പറഞ്ഞു.
ഹാസ്യ വേഷങ്ങളിലും അല്ലാത്ത കഥാപാത്രങ്ങളായും തെസ്നിഖാൻ എത്തുന്നുണ്ട്. അതിനിടയിൽ ഈശോ എന്ന സിനിമയാണ് നാദിർഷ സംവിധാനം ചെയ്ത അണിയറയിൽ ഒരുങ്ങുന്നത്. ജയസൂര്യ ആണ് ചിത്രത്തിൽ നായകൻ. ഈശോ എന്ന തലക്കെട്ട് വൻവിവാദമായിരുന്നു. നിരവധി സംഘടനകൾ ആണ് ഇതിൽ പ്രതിഷേധവുമായി എത്തിയത്. നോട്ട് ഫ്രം ബൈബിൾ എന്ന ടാഗ് ലൈനും ചിത്രത്തിന് ഉണ്ടായിരുന്നു.
പിസി ജോർജ് അടക്കമുള്ള ചില രാഷ്ട്രീയ പ്രവർത്തകരും ഇതിനെതിരെ പ്രതിഷേധവുമായി എത്തി. ചിത്രം ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തുന്നു, തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ പാടില്ല എന്നൊക്കെ ആയിരുന്നു പലരും ആവശ്യപ്പെട്ടത്. ഇതിനോട് നാദിർഷ തന്നെ പ്രതികരിച്ചിരുന്നു.