ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത അമ്പിളി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് തന്വി റാം. 2012ല്‍ മിസ് കേരള മത്സര ഫൈനലിസ്റ്റ് ആയിരുന്നു തന്വി. അതില്‍ മിസ്സ് വിവീഷ്യസ് എന്ന സബ്ടൈറ്റില്‍ കിട്ടി. പഠനശേഷം ബംഗ്ലൂരില്‍ ഒരു പ്രമുഖ ബാങ്കില്‍ ജോലി ചെയ്തു തന്വി , ആറുവര്‍ഷത്തോളം അവിടെ ജോലി ചെയ്തു. സൗബിന് ഷാഹിര്‍, നവീന്‍ നസീം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ അമ്പിളിയാണ് അഭിനയിച്ച ആദ്യ ചിത്രം.
ഇപ്പോള്‍ തനിക്ക് സിനിമ നഷ്ടപ്പെട്ടതിനെ കുറിച്ചാണ് നടി പറയുന്നത്. അതിന്റെ കാരണവും താരം പറയുന്നു. എന്നാല്‍ അതില്‍ തനിക്ക് വിഷമം ഇല്ലെന്നും തന്വി റാം പറഞ്ഞു.
2012 മുതല്‍ ആണ് ഞാന്‍ സിനിമകളില്‍ അവസരം തേടി നടക്കാന്‍ തുടങ്ങിയത്. ഒഡിഷന് വേണ്ടി ഫോട്ടോസ് അയക്കുകയൊക്കെ ചെയ്യുന്നത് ആ സമയത്ത് ആണ്. അങ്ങനെ ഒരു ഒഡിഷന് ഫോട്ടോ കണ്ടതിന് ശേഷം വിളിക്കുകയുണ്ടായി. എന്നാല്‍ ഒഡിഷന് ശേഷം എന്നെ റിജക്ട് ചെയ്തു. അതിന് പറഞ്ഞ കാരണം എന്റെ മുഖത്ത് ഒരു ചിരിയുണ്ട് എന്നാണ്.
ഒരു പക്ഷെ അവര്‍ക്ക് വേണ്ടിയിരുന്നത് കുറച്ച് കൂടെ പക്വതയുള്ള ആളെ ആയിരുന്നിരിയ്ക്കാം. പക്ഷെ അന്ന് ആ സിനിമയില്‍ അവസരം ലഭിക്കാത്തതില്‍ എനിക്ക് വലിയ സങ്കടം ഒന്നും തോന്നിയിട്ടില്ല. കുറച്ച് കാത്തിരിക്കേണ്ടി വന്നുവെങ്കിലും അമ്പിളി സിനിമയിലൂടെ തുടക്കം കുറിക്കാനായി സാധിച്ചു. അമ്പിളി എന്ന ചിത്രത്തില്‍ ചിരിയ്ക്ക് വളരെ അധികം പ്രാധാന്യം ഉണ്ടായിരുന്നു.