രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ കെ.കെ ശൈലജയെ ആരോഗ്യമന്ത്രിയായി ഉള്‍പ്പെടുതാത്തതില്‍ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സിനിമാ സീരിയല്‍ മേഘലയില്‍ നിന്നടക്കം നിരവധി പേരാണ് ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ചത്. എന്നാല്‍ പാര്‍ട്ടി തീരുമാനം സംതൃപ്തിയോടെ അംഗീകരിക്കുന്നു എന്ന് ശൈലജ ടീച്ചര്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിച്ച് നടി സ്വാസികയും രംഗത്ത് വന്നിരിക്കുകയാണ്. ഒരു മന്ത്രിയെന്ന നിലയില്‍ ടീച്ചറെ കേരളം ഏറെ മിസ് ചെയ്യും എന്ന് പറഞ്ഞാണ് താരം എത്തിയത്.
”എന്താ സ്ത്രീ ഭരിച്ചാല്‍ കുഴപ്പം ?” എന്ന് ഉറക്കെ ചോദിച്ച വലിയ ആശയങ്ങളുടെ ശബ്ദം മലയാളികളുടെ അഭിമാനമായിരുന്നു. മട്ടന്നൂരിന്റെ സൗഭാഗ്യമായി മാത്രമേ ഈ സ്ഥാനം ഒഴിയലിനെ കണക്കാക്കാന്‍ സാധിക്കുകയുള്ളു. കാരണം കേരളത്തിലെ മികച്ച മന്ത്രിയായിരുന്ന ഒരു വനിതയുടെ 5 വര്‍ഷീ മുഴുവന്‍ സേവനം ഇനി എംഎല്‍എ എന്ന നിലയില്‍ ടീച്ചറമ്മ അവിടെ കാഴ്ചവെച്ചേക്കും.
മഹാമാരികളില്‍ നിന്നും മലയാളിയെ കൈ പിടിച്ചുയര്‍ത്തി സ്വന്തം നെഞ്ചോടു ചേര്‍ത്ത ആ വലിയ മനസ്സിന്, ആ വലിയ ആശയത്തിന് കേരളത്തിന്റെ നന്ദി. കേരളമുള്ളിടുത്തോളം ഒരു മലയാളിയും മറക്കില്ല ടീച്ചറമ്മയുടെ കരുതലും സ്നേഹവും. വലിയ മനസ്സായിരുന്നു, അതിലും വലിയ ശക്തമായ നിലപാടുകളും, ഒരു മന്ത്രിയെന്ന നിലയില്‍ ടീച്ചറെ കേരളം ഏറെ മിസ് ചെയ്യും”, സ്വാസിക ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുകയാണ്.
പൊതുവെ സാമൂഹിക വിഷയങ്ങളില്‍ പ്രതികരണം അറിയിക്കാറുള്ള നടിയാണ് സ്വാസിക. സിനിമയിലും സീരിയലിലും ഒരു പോലെ തിളങ്ങുന്ന നടിക്ക് ആരാധകരും ഏറെയാണ്. തന്റെതായി നിലപാട് എപ്പോഴും നടി അറിയിക്കാറുണ്ട്. നേരത്തെ കെ.കെ ശൈലജയെ ആരോഗ്യമന്ത്രിയായി ഉള്‍പ്പെടുത്താത്തതില്‍ ഗായിക സിത്താര കൃഷ്ണകുമാര്‍, നടി ഗീതുമോഹന്‍ദാസ്, സംയുക്ത മേനോന് തുടങ്ങിയവരും പ്രതികരിച്ച് രംഗത്ത് വന്നിരുന്നു.
ഹിന്ദി സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ ചിലർ ഇദ്ദേഹത്തെ അനുകരിച്ചിരുന്നു. 25…
മലയാളികൾ വളരെ ഞെട്ടലോടെ ആയിരുന്നു നടി കനകലതയുടെ വിയോഗവാർത്ത കേട്ടത്. ഏറെ നാളായി അസുഖം ബാധിച്ച കിടപ്പിലായിരുന്നു ഇവർ. ഓർമ്മ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാവ്യാമാധവൻ. ദിലീപ് ആണ് ഇവരുടെ രണ്ടാമത്തെ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു…
മലയാളികൾ വളരെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം നടി കനകലതയുടെ വിയോഗ വാർത്ത കേട്ടത്. ഏറെ നാളുകളായി ഇവർ അസുഖം ബാധിച്ച ചികിത്സയിലായിരുന്നു.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഫഹദ് ഫാസിൽ. ഇദ്ദേഹം മലയാളം സിനിമയ്ക്ക് പുറമെ നിരവധി അന്യഭാഷാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.…
ബിഗ് ബോസ് മലയാളം ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ…