സീരിയല്‍ മേഘലയിലൂടെ കടന്നുവന്ന നടിയാണ് ഷെല്ലി . കുങ്കുമപ്പൂവ് എന്ന പരമ്പരയില്‍ നടി ചെയ്ത കഥാപാത്രം ശ്രദ്ധനേടിയിരുന്നു. ഇതിന് ശേഷം മറ്റു സീരിയലില്‍ ഒന്നും താരം വന്നിരുന്നില്ല. വലിയൊരു ഇടവേളക്ക് ശേഷം ബേസില്‍ ജോസഫ് , ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മിന്നല്‍ മുരളി എന്ന ചിത്രത്തിലാണ് ഷെല്ലി പിന്നീട് എത്തിയത്. ഇതില്‍ നടി ചെയ്ത ഉഷ എന്ന കഥാപാത്രം ശ്രദ്ധനേടി.
ചിത്രത്തില്‍ ഷിബു എന്ന വില്ലന്‍ കഥാപാത്രമായി ഗുരു സോമസുന്ദരം തിളങ്ങിയപ്പോള്‍ ഷെല്ലിയാണ് ഉഷയായി എത്തിയത്. ഇവരുടെ പ്രണയ രംഗങ്ങള്‍ എല്ലാം അതിമനോഹരം തന്നെ. താന്‍ ഈ ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ചെല്ലാം ഷെല്ലി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് ശേഷം മലയാളത്തില്‍ നിന്നൊന്നും അവസരം ലഭിച്ചില്ല ഷെല്ലിക്ക് . അതേകുറിച്ചാണ് നടി ഇപ്പോള്‍ പറയുന്നത്.
തമിഴിലെ ഷെല്ലിയുടെ രണ്ടാമത്തെ ചിത്രമായ നാനെ വരുവേന്‍ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സിനിമാ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. ധനുഷിനെ നായകനാക്കി സെല്വരാഘവന് സംവിധാനം ചെയ്ത ചിത്രത്തില്‍ ധനുഷിന്റെ ഇരട്ട കഥാപാത്രത്തിന്റെ അമ്മ വേഷമാണ് ഷെല്ലി ചെയ്തത്.
നല്ല കഥാപാത്രം ലഭിച്ചാല്‍ ഇനിയും അഭിനയിക്കും എന്നും, എന്നാല്‍ പിന്നീട് തന്നെ മലയാളത്തില്‍ നിന്നും ആരും വിളിച്ചില്ല എന്നും ഷെല്ലി പറയുന്നു. മിന്നല്‍ മുരളിയിലെ കഥാപാത്രം കണ്ടിട്ടാണ് നാനെ വരുവേന്‍ എന്ന ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചതെന്നും താരം പറഞ്ഞു. അതേസമയം കൃത്യമായി വേതനം നല്കുന്ന പ്രോജക്ടുകളിലേക്കെ താന്‍ ഉള്ളുവെന്നും ഷെല്ലി പറയുന്നു,
മലയാളത്തില്‍ കേരള കഫെ, ഫഹദ് ഫാസില്‍ നായകനായ അകം, തമിഴില്‍ ദേശീയ പുരസ്കാരം നേടിയ തങ്ക മീന്കള് ഉള്‍പ്പെടെ ഒരുപിടി നല്ല ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഒരു സിനിമാതാരമായി മലയാളികള്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയത് മിന്നല്‍ മുരളിയ്ക്ക് ശേഷമാണ് ഷെല്ലി.