പ്രശസ്ത ചലച്ചിത്ര നടിയാണ് ഷീലു എബ്രഹാം. 2013ല്‍ പുറത്തിറങ്ങിയ വീപ്പിങ്ങ് ബോയ് ആണ് താരം അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. കോട്ടയം ഭരണങ്ങാനത്ത് അബ്രഹാമിന്റെയും ഏലിക്കുട്ടിയുടെയും മകളായി ജനിച്ച ഷീലു, പഠിച്ചതും വളര്‍ന്നതും ഇടുക്കിയിലെ തൊപ്രാംകുടിയിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോ ആണ് വൈറല്‍ ആവുന്നത്. സ്വപ്ന സുന്ദരി എന്ന പാട്ടിനു ആണ് നടി ഷീലു എബ്രഹാം ചുവടുകള്‍ വയ്ക്കുന്നത്.
എന്നാല്‍ മറ്റൊരു അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ ആദ്യം സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ലോണ്‍ലി സുമ എന്നായിരുന്നു ആ പ്രൊഫൈല്‍ പേര്. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന സിനിമയിലെ ഷീലു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ലോണ്‍ലി സുമ. സോഷ്യല്‍ മീഡിയ വഴി വൈറലാവാന്‍ ശ്രമിക്കുന്ന ഒരാളാണ് സുമ. എന്തെങ്കിലും ഒക്കെ പോസ്റ്റ് ചെയ്യാര്‍ ഉണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ലോണ്‍ലി സുമ എന്നൊരു പേരില്‍ അക്കൗണ്ട് തുടങ്ങിയത്. ആദ്യം ഈ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്.
ഈ വീഡിയോ വൈറല്‍ ആവുകയും അതേക്കുറിച്ചുള്ള നിരവധി ചോദ്യം ഷീലുവിന് നേരെ ഉയരുകയും ചെയ്തു. അമേരിക്കയില്‍ നിന്ന് അടക്കം തന്നെ പലരും വിളിച്ചു എന്ന് നടി പറഞ്ഞു. ലക്കി സ്റ്റാര്‍ എന്ന സിനിമയ്ക്ക് ശേഷം ദീപു സംവിധാനം ചെയ്യുന്ന ചിത്രമാണ് നാലാം മുറ.
View this post on Instagram
ഗുരു സോമസുന്ദരവും ബിജു മേനോനും പ്രധാന വേഷങ്ങളില്‍ എത്തുന്നു ചിത്രത്തില്‍. ലോകനാഥന് ഛായാഗ്രഹണവും കൈലാസ് മേനോന് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. പശ്ചാത്തല സംഗീതം – ഗോപി സുന്ദര്‍ എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ് . കലാസംവിധാനം – അപ്പുണ്ണി സാജന്, വസ്ത്രാലങ്കാരം – നയന ശ്രീകാന്ത്. മേയ്ക്കപ്പ് – റോണക്സ് സേവിയര്‍ .