മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. റിയാലിറ്റിഷോയിലൂടെ കടന്നുവന്ന ഷംന മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ഇതില്‍ താരത്തിന്റെ ധന്യ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചു. ഇതിനിടെ അന്യഭാഷകളില്‍ നിന്ന് നല്ല അവസരം ഷംനയെ തേടിയെത്തി. ഇതോടെ തമിഴ് ,തെലുങ്ക് ,കന്നഡ ചിത്രങ്ങളില്‍ അറിയപ്പെടുന്ന നടിയായി ഷംന കാസിം മാറി.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷമാണ് നടി പങ്കുവെച്ചത്. ഷംന കാസിം വിവാഹിതയാവാന്‍ പോകുന്നു. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. കുടുംബത്തിന്റെ അനുഗ്രഹത്തോടെ തന്റെ ജീവിതത്തിലെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു എന്നും നടി ഫോട്ടോയ്ക്കൊപ്പം നടി കുറച്ചു. ഷാനിദ് ആസിഫ് അലിയെയാണ് താരം വിവാഹം കഴിക്കാന്‍ പോകുന്നത്. നിരവധി പേരാണ് നടിക്ക് ആശംസ അറിയിച്ച് എത്തുന്നത്. ലക്ഷ്മി നക്ഷത്രയും തന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ആശംസ അറിയിച്ചു.
View this post on Instagram
അമൃതാ ടിവി സൂപ്പര്‍ ഡാന്‍സര്‍ എന്ന പരിപാടിയിലൂടെ തുടക്കമിട്ട ഷംന 2004-ല്‍ എന്നിട്ടും എന്ന മലയാളചിത്രത്തില്‍ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം താരം ചെയ്തത്. പിന്നീട് മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്ട്രാമാണ്ട് എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് എത്താറുണ്ട്. ഈ അടുത്ത് പട്ട് സാരി ഉടുത്ത ഒരു ഫോട്ടോയും താരം ഷെയര്‍ ചെയ്തിരുന്നു. ഇതിനു താഴെ സന്തോഷം അറിയിച്ച് ആരാധകരും എത്തി