അജിത്ത് എന്ന നടനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തെന്നിന്ത്യയിലെ പ്രശസ്ത നടന്മാരിൽ ഒരാളാണ് അജിത്ത്. വർഷങ്ങളായി തമിഴ് സിനിമയിൽ സജീവം. അജിത്തിൻ്റെ പത്നിയാണ് ശാലിനി. മലയാളം തമിഴ് സിനിമകളിൽ ഒരുകാലത്ത് സജീവമായിരുന്നു ശാലിനി.
ഇതിനിടയിൽ ഇവർ പ്രണയത്തിലാവുകയും പിന്നീട് വിവാഹം ചെയ്യുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ ഒന്നും അജിത്ത് സജീവമല്ല. ശാലിനിയും അങ്ങനെതന്നെ. ഇവരുടെ വിശേഷങ്ങൾ ഒക്കെ മിക്കപ്പോഴും മറ്റു വഴിയാണ് ആരാധകർ അറിയാറുള്ളത്. സിനിമകളുമായി ബന്ധപ്പെട്ട വിശേഷങ്ങൾ സാധാരണ മാനേജരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുള്ളത്.
ദമ്പതികളുടെ മകളാണ് അനൗഷ്ക. ഇവർക്ക് ഒരു മകൻ കൂടിയുണ്ട്. അദ്വിത് എന്നാണ് മകൻറെ പേര്. ഇവരുടെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഒരു വിവാഹ ചടങ്ങിൽ നിന്നും എടുത്ത ചിത്രങ്ങൾ ആണ് ഇവ. പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാൻ റെ മകളുടെ വിവാഹച്ചടങ്ങിൽ നിന്നുമാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
സിനിമാ പ്രവർത്തകർക്ക് വേണ്ടി പ്രത്യേകമായി ഒരുക്കിയ വിവാഹ സൽക്കാര വേദിയായിരുന്നു ഇത്. തെന്നിന്ത്യയിൽ നിന്നുള്ള നിരവധി താരങ്ങൾ ഇതിൽ പങ്കെടുത്തു. സൂര്യ സ്റ്റാലിൻ ഇൻ മൈ ര സുഹാസിനി തുടങ്ങിയവരൊക്കെ ചടങ്ങിൽ ഉണ്ടായിരുന്നു. പ്രശസ്ത നടൻ റഹ്മാനും ചടങ്ങിൽ പങ്കെടുത്തിരുന്നു.