2020 ല്‍ ആരംഭിച്ച പരമ്പരയാണ് കുടുംബവിളക്ക്. മലയാളം കൂടാതെ നിരവധി ഭാഷകളില്‍ ഈ സീരിയല്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. നടി മീരാ വാസുദേവ് ആണ് ഇതില്‍ സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ശക്തമായ സ്ത്രീ കഥാപാത്രമാണ് സുമിത്ര. നടിയെ കൂടാതെ നിരവധി സിനിമ സീരിയല്‍ താരങ്ങളും കുടുംബവിളക്കില്‍ ഉണ്ട്.
ഇതില്‍ വില്ലത്തി വേഷത്തില്‍ എത്തുന്നത് നടി ശരണ്യയാണ്. ചെയ്യുന്നത് നെഗറ്റീവ് കഥാപാത്രമാണെങ്കിലും ശരണ്യയ്ക്ക് ആരാധകരേറെയാണ് . സോഷ്യല്‍ മീഡിയയില്‍ സജീവമായ ശരണ്യ കുടുംബവിളക്കിന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോള്‍ നടി പങ്കുവെച്ച ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറി ആണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ പരമ്പരയുമായി ബന്ധപ്പെട്ട് ഇറങ്ങിയ ഒരു ട്രോള്‍ ആണ് നടി ഷെയര്‍ ചെയ്തത്. കുടുംബവിളക്കിലെ സിദ്ധാര്‍ത്ഥ എന്ന കഥാപാത്രത്തിന്റെ ചാഞ്ചാട്ടമാണ് ട്രോളില്‍ ഉള്ളത്. സുമിത്രയുടെ അടുത്ത് നില്ക്കുമ്പോള് വേദികയ്ക്കൊപ്പം പോകണമെന്നും , എന്നാല്‍ വേദികയുടെ അടുത്തെത്തിയാല്‍ സുമിത്രക്കൊപ്പം പോകണം എന്ന് സൂചിപ്പിക്കുന്നതാണ് ട്രോള്‍. ഇതിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
അതേസമയം സുമിത്രയുടെ ഭര്‍ത്താവായിരുന്ന സിദ്ധാര്‍ത്ഥ് തന്റെ ഓഫീസിലെ വേദികയുമായി പ്രണയത്തിലാവുകയായിരുന്നു, ഇതോടെ സുമിത്രയില്‍ ഒരുപാട് നെഗറ്റീവ് സിദ്ധു കണ്ടുപിടിക്കാന്‍ തുടങ്ങി. അങ്ങനെ സുമിത്രയില്‍ നിന്ന് വിവാഹ മോചനം നേടിയ ശേഷം സിദ്ധു വേദികയെ വിവാഹം കഴിച്ചു. തുടക്കത്തില്‍ നല്ലതുപോലെ ഇവര്‍ക്ക് മുന്നോട്ടുപോകാന്‍ കഴിഞ്ഞെങ്കിലും പിന്നീട് അങ്ങനെയായിരുന്നില്ല . ഇപ്പോള്‍ വേദിക തനിക്ക് ചേര്‍ന്ന ഒരു പെണ്ണ് ആയിരുന്നില്ലെന്ന് സിന്ധുവന് പൂര്‍ണമായി മനസ്സിലായി. വീണ്ടും ആദ്യഭാര്യയായ സുമിത്രയോട് അടുപ്പം കാണിക്കാന്‍ സിദ്ധു ശ്രമിക്കുന്നുണ്ടെങ്കിലും, അകന്നു മാറി കൊണ്ടിരിക്കുകയാണ് സുമിത്ര.