സംവൃത എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ആരാധകരുണ്ട് മലയാളത്തിൽ താരത്തിന്. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. ഒരിടയ്ക്ക് താരം ഒരു തിരിച്ചുവരവ് നടത്തിയിരുന്നു.
സത്യം പറഞ്ഞാൽ വിശ്വസിക്കുമോ? എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവന്നത്. ബിജു മേനോൻ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. ഇപ്പോൾ അമേരിക്കയിൽ സെറ്റിൽഡ് ആണ് സംവൃത. രണ്ട് മക്കളാണ് താരത്തിന് ഉള്ളത്. താരത്തിന്റെ ഭർത്താവാണ് അഖിൽ രാജ്. അഗസ്ത്യ, രുദ്ര എന്നിവരാണ് നടിയുടെ മക്കൾ.
View this post on Instagram
ഇപ്പോഴിതാ ഭർത്താവ് അഖിലുമായി പോയ ഡേറ്റിംഗ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ഭർത്താവിൻറെ കൂടെ ഒരു കോഫി ഡേറ്റ്, അതും അദ്ദേഹത്തിൻറെ ഷർട്ട് അണിഞ്ഞു കൊണ്ട് എന്ന് അടിക്കുറിപ്പും താരം ഇതിന് നൽകിയിട്ടുണ്ട്. എന്തായാലും രസകരമായ ചിത്രങ്ങൾക്ക് നിരവധി ലൈക്കുകൾ ലഭിക്കുന്നുണ്ട് ഇപ്പോൾ. നിരവധി കമന്റുകളും ഇതിന് വരുന്നുണ്ട്.
View this post on Instagram
ഗായിക രഞ്ജിനി, നടി ദിവ്യ പ്രഭ തുടങ്ങിയവർ ചിത്രത്തിന് കമൻറ് ചെയ്തിട്ടുണ്ട്. 2012 ലാണ് താരം വിവാഹിതയായത്. 2015 ആദ്യത്തെ കുഞ്ഞിന് താരം ജന്മം നൽകി. രസികൻ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തിയത്.
View this post on Instagram