Film News

അറിയപ്പെടുന്ന ഒരാര്‍ടിസ്റ്റും നന്നായി പാര പണിതിട്ടുണ്ട് , ഇന്ന് അവരുമായി നല്ല ബന്ധമായതിനാല്‍ ആ പേര് പുറത്തുവിടുന്നില്ല; രശ്മി ബോബന്‍

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് രശ്മി ബോബന്‍. മലയാളത്തിലെ താരങ്ങള്‍ക്കൊപ്പം ഈ നടി മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. മനസിനക്കരയിലൂടെയായിരുന്നു രശ്മി വെള്ളിത്തിരയിലേക്ക് എത്തിയത്. ചിത്രത്തിലെ മോളിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. സംവിധായകന്‍ ബോബന്‍ സാമുവലുമായിട്ടുള്ള വിവാഹശേഷമായിരുന്നു രശ്മി സിനിമയിലേക്ക് എത്തുന്നത്.

- Advertisement -

അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം, സിനിമ പിന്നണി പ്രവര്‍ത്തകന്‍ ബോബന്‍ സാമുവലിനെയാണ് രശ്മി വിവാഹം കഴിച്ചത്. ഇപ്പോഴിതാ ഫ്‌ലവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുകയാണ് താര ദമ്പതികള്‍. ഇവിടെ വെച്ച് തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഇവര്‍ സംസാരിച്ചു.


വിപ്ലവകരമായ പ്രണയം ആയിരുന്നു അത്. വീട്ടില്‍ എനിക്ക് ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ ബോബന്‍ ആണോ എന്നായിരുന്നു ആദ്യം തന്നെ അച്ഛന്‍ ചോദിച്ചത്, അദ്ദേഹത്തെക്കുറിച്ച് അച്ഛന്‍ നന്നായി അന്വേഷിച്ചിരുന്നു. എന്നാല്‍ എല്ലാവരുടെ ഭാഗത്തുനിന്നും കുറിച്ച് പോസിറ്റീവ് ആയിട്ടുള്ള അഭിപ്രായങ്ങളാണ് കേട്ടത്. അതുകൊണ്ടുതന്നെ വലിയ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രണയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പലരും ഞങ്ങള്‍ക്കെതിരെ പാര വെച്ചു. അറിയപ്പെടുന്ന ഒരു ആര്‍ട്ടിസ്റ്റും ഞങ്ങള്‍ക്ക് നന്നായി പാരപ്പണിഞ്ഞിട്ടുണ്ട്. ഇന്ന് അവരുമായി നല്ല ബന്ധത്തിലാണ് അതുകൊണ്ട് ആ പേര് ഞങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല.


എന്തിനാ നിങ്ങള്‍ തങ്കം പോലത്തെ കൊച്ചിനെ ഇങ്ങനെയുള്ള സ്ഥലത്തേക്ക് അയക്കുന്നത് , ഈ വിവാഹം വേണമായിരുന്നോ എന്നൊക്കെ ആയിരുന്നു അവര്‍ അമ്മയോടും അച്ഛനോടും പറഞ്ഞത്. ആ സമയത്ത് വിവാഹം ഏകദേശം ഉറപ്പിച്ചിരുന്നു. എന്നാല്‍ ആ സെലിബ്രിറ്റി ഇങ്ങനെ പറഞ്ഞപ്പോള്‍ ആകെ ടെന്‍ഷന്‍ ആയി. സിനിമ മേഖലയില്‍ ഉള്ള ഒരാള്‍ തന്നെ ഇങ്ങനെ ചുമ്മാ പറയുമോ എന്നൊക്കെ ഉള്ള ആശങ്ക വന്നു. അതുകൊണ്ടുതന്നെ അച്ഛന്‍ ഒക്കെ വീണ്ടും ബോബനെ കുറിച്ച് അന്വേഷിച്ചു പോയി. അപ്പോഴും അവരുടെ ഭാഗത്തുനിന്ന് മോശം തരത്തിലുള്ള കമന്റ് കേട്ടില്ല. അതുകൊണ്ടുതന്നെ വിവാഹം വലിയ എതിര്‍പ്പുകള്‍ ഒന്നുമില്ലാതെ നടന്നു താരങ്ങള്‍ പറഞ്ഞു.

 

 

 

Anusha

Recent Posts

25 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്നു, ഇതുപോലൊരു അപമാനം നേരിട്ട് ഇല്ല – ബോളിവുഡ് സംവിധായകൻ കരൻ ജോഹർനെതിരെ ഞെട്ടിപ്പിക്കുന്ന അപഹാസ്യം നടത്തി കലാകാരൻ

ഹിന്ദി സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ ചിലർ ഇദ്ദേഹത്തെ അനുകരിച്ചിരുന്നു. 25…

8 hours ago

അവസാനമായി ഒരു സോറി പോലും പറയാൻ പറ്റിയില്ല – നടി കനകലതയെ ഓർത്തെടുത്ത് ഭാഗ്യലക്ഷ്മി

മലയാളികൾ വളരെ ഞെട്ടലോടെ ആയിരുന്നു നടി കനകലതയുടെ വിയോഗവാർത്ത കേട്ടത്. ഏറെ നാളായി അസുഖം ബാധിച്ച കിടപ്പിലായിരുന്നു ഇവർ. ഓർമ്മ…

8 hours ago

അത്തരത്തിലുള്ള നിമിഷങ്ങൾ കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നുമില്ല – സുരേഷ് ഗോപിയും മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് കാവ്യ നൽകിയ ക്യാപ്ഷൻ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാവ്യാമാധവൻ. ദിലീപ് ആണ് ഇവരുടെ രണ്ടാമത്തെ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു…

9 hours ago

വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ ചേച്ചി പറയുന്നുണ്ടായിരുന്നു – കനകലത ചേച്ചിയുടെ അവസാന നാളുകൾ ഓർത്തെടുത്ത് നടൻ അനീഷ് രവി

മലയാളികൾ വളരെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം നടി കനകലതയുടെ വിയോഗ വാർത്ത കേട്ടത്. ഏറെ നാളുകളായി ഇവർ അസുഖം ബാധിച്ച ചികിത്സയിലായിരുന്നു.…

9 hours ago

ജാസ്മിനെ കുറിച്ച് തൊപ്പിയുടെ വാക്കുകൾ വൈറൽ, തൊപ്പിയുടെ അടുത്തുനിന്നും മാത്രമേ ജാസ്മിന് കിട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളൂ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ…

9 hours ago