നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് രശ്മി ബോബന്. മലയാളത്തിലെ താരങ്ങള്‍ക്കൊപ്പം ഈ നടി മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. മനസിനക്കരയിലൂടെയായിരുന്നു രശ്മി വെള്ളിത്തിരയിലേക്ക് എത്തിയത്. ചിത്രത്തിലെ മോളിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. സംവിധായകന് ബോബന് സാമുവലുമായിട്ടുള്ള വിവാഹശേഷമായിരുന്നു രശ്മി സിനിമയിലേക്ക് എത്തുന്നത്.
അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം, സിനിമ പിന്നണി പ്രവര്ത്തകന് ബോബന് സാമുവലിനെയാണ് രശ്മി വിവാഹം കഴിച്ചത്. ഇപ്പോഴിതാ ഫ്ലവേഴ്സ് ഒരുകോടിയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുകയാണ് താര ദമ്പതികള്‍. ഇവിടെ വെച്ച് തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഇവര്‍ സംസാരിച്ചു.
വിപ്ലവകരമായ പ്രണയം ആയിരുന്നു അത്. വീട്ടില്‍ എനിക്ക് ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ ബോബന് ആണോ എന്നായിരുന്നു ആദ്യം തന്നെ അച്ഛന് ചോദിച്ചത്, അദ്ദേഹത്തെക്കുറിച്ച് അച്ഛന് നന്നായി അന്വേഷിച്ചിരുന്നു. എന്നാല്‍ എല്ലാവരുടെ ഭാഗത്തുനിന്നും കുറിച്ച് പോസിറ്റീവ് ആയിട്ടുള്ള അഭിപ്രായങ്ങളാണ് കേട്ടത്. അതുകൊണ്ടുതന്നെ വലിയ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രണയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പലരും ഞങ്ങള്‍ക്കെതിരെ പാര വെച്ചു. അറിയപ്പെടുന്ന ഒരു ആര്‍ട്ടിസ്റ്റും ഞങ്ങള്‍ക്ക് നന്നായി പാരപ്പണിഞ്ഞിട്ടുണ്ട്. ഇന്ന് അവരുമായി നല്ല ബന്ധത്തിലാണ് അതുകൊണ്ട് ആ പേര് ഞങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല.
എന്തിനാ നിങ്ങള്‍ തങ്കം പോലത്തെ കൊച്ചിനെ ഇങ്ങനെയുള്ള സ്ഥലത്തേക്ക് അയക്കുന്നത് , ഈ വിവാഹം വേണമായിരുന്നോ എന്നൊക്കെ ആയിരുന്നു അവര്‍ അമ്മയോടും അച്ഛനോടും പറഞ്ഞത്. ആ സമയത്ത് വിവാഹം ഏകദേശം ഉറപ്പിച്ചിരുന്നു. എന്നാല്‍ ആ സെലിബ്രിറ്റി ഇങ്ങനെ പറഞ്ഞപ്പോള്‍ ആകെ ടെന്‍ഷന്‍ ആയി. സിനിമ മേഖലയില്‍ ഉള്ള ഒരാള്‍ തന്നെ ഇങ്ങനെ ചുമ്മാ പറയുമോ എന്നൊക്കെ ഉള്ള ആശങ്ക വന്നു. അതുകൊണ്ടുതന്നെ അച്ഛന് ഒക്കെ വീണ്ടും ബോബനെ കുറിച്ച് അന്വേഷിച്ചു പോയി. അപ്പോഴും അവരുടെ ഭാഗത്തുനിന്ന് മോശം തരത്തിലുള്ള കമന്റ് കേട്ടില്ല. അതുകൊണ്ടുതന്നെ വിവാഹം വലിയ എതിര്‍പ്പുകള്‍ ഒന്നുമില്ലാതെ നടന്നു താരങ്ങള്‍ പറഞ്ഞു.