മലയാള സിനിമ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു നടിയാണ് ഫിലോമിന. ഫിലോമിന അവതരിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു, എങ്കിലും ആനപാറയില്‍ അച്ചാമ്മയാണ് ഫിലോമിനയെ മലയാളികളിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. ഇപ്പോഴിതാ നടി ഫിലോമിനയുടെ കൊച്ചുമകള്‍ ഡേയ്സി ഡേവിഡ് ബിഗ്ബോസ് സീസണ് ഫോറില്‍ മത്സരിക്കാന്‍ എത്തിയിരിക്കുകയാണ്, ഇവിടെവെച്ച് തന്റെ അമ്മമ്മയെ കുറിച്ചെല്ലാം ഡെയ്സി പറഞ്ഞു.
എന്നാല്‍ അമ്മമ്മയുടെ പേരില്‍ തനിക്ക് അറിയപ്പെടേണ്ടതില്ല, തനിക്ക് തന്റെതായ രീതിയില്‍ എന്തെങ്കിലും നേടിയെടുക്കാനാണ് ആഗ്രഹമെന്ന് ഡെയ്സി പറയുന്നു. ഇതുവരെ താന്‍ നേടിയതെല്ലാം ഒരുപാട് കഷ്ടപ്പെട്ടിട്ടാണെന്നും ഡേയ്സി കൂട്ടിച്ചേര്‍ത്തു.
മുംബൈയില്‍ ജനിച്ച് വളര്‍ന്നതാണെങ്കിലും തനിയ്ക്ക് നന്നായി മലയാളം സംസാരിക്കാന്‍ അറിയാം ഡെയ്സി പറയുന്നു. സെലിബ്രിറ്റി ഫോട്ടോ ഗ്രാഫറാണ് ഡെയ്സി. എന്നാല്‍ ആരുടെയും കീഴില്‍ പടിച്ചതല്ല. യൂട്യൂബ് നോക്കി ഫോട്ടോഗ്രാഫി പഠിച്ച ആളെന്ന പ്രത്യേകതയും ഡെയ്സിയ്ക്കുണ്ട്. അനാര്‍ക്കലി മരക്കാര്‍, എസ്തര് അനില്‍ തുടങ്ങിയ നടിമാരുടെ ഫോട്ടോകള്‍ എടുത്ത് കൊണ്ടാണ് ഡെയ്സി സെലിബ്രിറ്റികള്‍ക്ക് ഇടയില്‍ ശ്രദ്ധ നേടിയത്.
ഇങ്ങോട്ട് ആരെങ്കും ചൊറിയാന്‍ വന്നാല്‍ തിരിച്ച് പ്രതികരിയ്ക്കും എന്ന് ഡെയ്സി ആദ്യമേ പറഞ്ഞിട്ടുണ്ട്. വേദിയില്‍ എത്തിയപ്പോള്‍ മോഹന്‍ലാല്‍ ഫിലോമിനയെ കുറിച്ചുള്ള ഓര്‍മകള്‍ ഡെയ്സുമായി പങ്കുവച്ചു. അമ്മമ്മയെ പോലെ താനും ലാലേട്ടന്റെ കടുത്ത ആരാധികയാണ് എന്ന് ഡെയിസ് പറഞ്ഞു.