പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളുടെ ലിസ്റ്റില്‍ മുന്നില്‍ തന്നെയാണ് കുടുംബവിളക്ക്. ഇതിലെ കഥാപാത്രങ്ങളെല്ലാം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെയാണ്. നടി മീരാ വാസുദേവ് ആണ് ഇതില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖങ്ങളും കുടുംബവിളക്കില്‍ ഉണ്ട്. ഇതില്‍ ശീതള്‍ എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചിരുന്നത് നടി പാര്‍വതി വിജയ് ആയിരുന്നു. സീരിയല്‍ നടി മൃദുല വിജയുടെ സഹോദരി കൂടിയാണ് പാര്‍വ്വതി.
ഈ പരമ്പരയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഇതിന്റെ ക്യാമറാമാന് ആയിരുന്നു അരുണും ആയി പാര്‍വതി പ്രണയത്തിലാകുന്നത്. എന്നാല്‍ ഈ ബന്ധത്തിനോട് വീട്ടുകാര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല . ഒടുവില്‍ രണ്ടുപേരും വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് ഇരുവരെയും വീട്ടുകാര്‍ സ്വീകരിച്ചു. വിവാഹത്തോടെയാണ് പാര്‍വ്വതി കുടുംബവിളക്കില്‍ നിന്ന് പിന്മാറിയത്. പാര്‍വ്വതിക്ക് പകരമായാണ് പിന്നീട് ആ കഥാപാത്രത്തിലേക്ക് നടി അമൃത നായര്‍ എത്തിയത്. പിന്നീട് അമൃതയും ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായി പാര്‍വതി ഇപ്പോഴിതാ കുടുംബ വിളക്കിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആതിര മാധവനൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചത്. ആതിരയെ കണ്ടുമുട്ടിയപ്പോള്‍ എടുത്ത ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് താരം സന്തോഷം അറിയിച്ചത്. അരുണ്‍ ആണ് ഈ ഫോട്ടോ പകര്‍ത്തിയത് എന്നും പാര്‍വതി പറഞ്ഞു. എന്റെ സ്വീറ്റിയോടൊപ്പമുള്ള മനോഹരനിമിഷങ്ങള്‍ എന്ന ക്യാപ്ഷനോടെയായാണ് പാര്‍വതി ഫോട്ടോ പോസ്റ്റ് ചെയ്തത്.
അതേസമയം രണ്ടുപേരും ഇപ്പോള്‍ അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ്. ഇവര്‍ നേരത്തെ തന്നെ ഈ വിവരം ആരാധകരെ അറിയിച്ചിരുന്നു. അതേസമയം തനിക്ക് അഭിനയിക്കാന്‍ കഴിയുന്നതുവരെ കുടുംബവിളക്കില്‍ ഉണ്ടാവുമെന്ന് ആതിര പറഞ്ഞിരുന്നു. എന്നാല്‍ ഇടയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങളാല്‍ ഇതില്‍നിന്ന് പിന്മാറുകയാണെന്നും നടി പറഞ്ഞിരുന്നു.