അപ്രതീക്ഷിതമായിട്ടായിരുന്നു നടി നേഹ അയ്യറിന്റെ ജീവിതത്തിലേക്ക് ആ ദുഖ വാര്‍ത്ത എത്തുന്നത്. ഭര്‍ത്താവിന്റെ മരണ വാര്‍ത്ത നടിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ ഒന്നിച്ചത്. എന്നാല്‍ തന്റെ മകനെ കാണാന്‍ കഴിയാതെയാണ് അവിനാശ് മരണത്തിന് കീഴടങ്ങിയത്. പിന്നീട് മകനെ ഓര്‍ത്താണ് നേഹ ജീവിച്ചു തുടങ്ങിയത്.
ഇപ്പോഴിതാ ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെ നേഹയുടെ ജീവിതം വീഡിയോയായി പുറത്തുവന്നിരിക്കുകയാണ്. അവിനാശും താനും കോളജില്‍ ഉറ്റസുഹൃത്തുക്കളായിരുന്നു. പ്രണയം എട്ടുവര്‍ഷം നീണ്ടു. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് തങ്ങള്‍ക്കിടയിലേക്ക് ഒരാള്‍ കൂടി വരുന്നെന്ന് അറിഞ്ഞത്. എന്നാല്‍ ആ സന്തോഷം നീണ്ടില്ല. ആ വാര്‍ത്തയറിഞ്ഞ് അഞ്ചു ദിവസങ്ങള്‍ക്കു ശേഷം അവിനാശ് ഹൃദയാഘാതം സംഭവിച്ച് തന്നെ വിട്ടു പോയി.
View this post on Instagram
തകര്‍ന്നു പോയ നിമിഷം. എങ്കിലും കുഞ്ഞിനു വേണ്ടി പിടിച്ചു നിന്നു. അവിനാശിന്റെ മാതാപിതാക്കള്‍ കൂടെനിന്നു കരുത്തു നല്കി. ഒന്‍പതു മാസങ്ങള്‍ക്കു ശേഷം അവിനാശിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ കുഞ്ഞ് പിറന്നു. അന്‍ഷ് ചിലപ്പോള്‍ അവന്റെ അച്ഛന്റെ ചിത്രം നോക്കി നില്ക്കും.
അതു കാണുമ്പോള്‍ തന്റെ കണ്ണു നിറയും. അവന്റെ വളര്‍ച്ച കാണാന്‍ അവിനാശ് ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കും. അന്‍ഷ് അവന്റെ അച്ഛനെപ്പോലെയാണ്. പപ്പയെപ്പോലെ തന്നെ താന്‍ അവനെ വളര്‍ത്തും വീഡിയോയില്‍ നേഹ പറയുന്നു.