മലയാളത്തിന്റെ പ്രിയ താരമാണ് നസ്രിയ. ഏറെ നാളുകള്‍ക്ക് ശേഷം ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. പുതിയ ചിത്രം ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഫോട്ടോഷൂട്ട്.
ഫാഷന്‍ ബ്രാന്‍ഡ് സാക്ഷാകിനി ഡിസൈന്‍ ചെയ്ത ഗൗണ്‍ ആണ് നസ്രിയ ധരിച്ചിരിക്കുന്നത്. നീരജ കോനയാണ് സ്റ്റൈലിസ്റ്റ്. അഡ്രിന്‍ സെക്വാരയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ദുല്‍ഖര്‍ സല്മാന്, സ്രിന്ദ, അനുപമ പരമേശ്വരന് ഉള്‍പ്പെടെയുള്ളവര്‍ നസ്രിയക്ക് ആശംസകളുമായി എത്തി.
നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രമാണ് അണ്ടേ സുന്ദരാനികി. നാനിയാണ് ചിത്രത്തിലെ നായകന്. മിശ്രവിവാഹമാണ് ചിത്രത്തിന്റെ പ്രമേയം. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. സുന്ദര്‍ എന്ന കഥാപാത്രമായി നാനിയും എത്തുന്നു. വിവേക് അത്രേയയാണ് ചിത്രത്തിന്റെ സംവിധായകന്. ജൂണ്‍ പത്തിന് ചിത്രം പ്രേക്ഷകരിലേക്കെത്തും.