ഹിറ്റ് ചിത്രം കിലുക്കം കിലുകിലുക്ക’ത്തിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ നടിയാണ് ബേബി നയന്‍താര . ശ്രദ്ധേയമായ വേഷങ്ങളിലൂടെ സൂപ്പര്‍ ഹീറോകളുടെ കുടെ തന്നെയാണ് താരം ചുവടുറപ്പിച്ചത്. ആകാശം, ഭഗവാന്, പോപ്പിന്‍സ്, ദി പവര്‍ ഓഫ് സയലന്‍സ്, സ്വര്‍ണം, ലൗഡ് സ്പീക്കര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിന്റെ ട്രിവാന്‍ഡം ലോഡ്ജ് എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.
രണ്ടര വയസുള്ളപ്പോഴാണ് കുട്ടിതാരം സിനിമയിലേക്ക് വരുന്നത്. എന്നാല്‍ പിന്നീട് നടി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പഠനത്തില്‍ ശ്രദ്ധകൊടുക്കാന്‍ വേണ്ടിയാണ് അഭിനയം തല്കാലം നിര്‍ത്തിവെച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു.
ഈ അടുത്ത് സിനിമയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് താരം പറഞ്ഞിരുന്നു. ഇപ്പോള്‍ അതിനുള്ള ഒരുക്കത്തിലാണ് നടി. ഇനി നായിക വേഷത്തിലാണ് താരം എത്തുക. അതിനിടെ ഇപ്പോഴിതായ കുട്ടി നയന്‍താരയുടെ പുത്തന്‍ ചിത്രങ്ങള്‍ ആണ് വൈറല്‍ ആകുന്നത്. കിടിലന്‍ ലുക്കിലാണ് പുതിയ ചിത്രത്തില്‍
ബേബി നയന്‍താര എത്തിയത്.
നയന്‍താര പഠന മികവിലൂടയേും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് നയന്‍താര കൈയ്യടി നേടിയത്. എറണാകുളം തേവര സാക്രഡ് ഹാര്‍ട്ട് കോളജില്‍ ബിഎമാസ്സ് കമ്മ്യൂണിക്കേഷന്‍ ജേര്‍ണലിസം വിദ്യാര്‍ഥിനിയാണിപ്പോള്‍ നയന്‍ താര ചക്രവര്‍ത്തി . നയന്‍ താരയുടെ നായിക കഥാപാത്രം കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.