ധന്യ നായര്‍ എന്ന നവ്യ നായര്‍ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് വരുന്നത്. ഈ ചിത്രത്തിന് ശേഷം കൈ നിറയെ സിനിമകളായിരുന്നു താരത്തിന്. അന്നത്തെ ഒട്ടുമിക്ക സൂപ്പര്‍ ഹിറോകളുടെ കൂടെയും നവ്യ അഭിനയിച്ചിരുന്നു. 2002-ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നവ്യ സ്വന്തമാക്കി.
ഇപ്പോള്‍ ഫ്ളവേഴ്സ് ഒരുകോടിയില്‍ അതിഥിയായി എത്തിയപ്പോള്‍ ഇവിടെ വെച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് അച്ഛന്. അച്ഛനാണ് എന്നെ ഡാന്‍സ് പഠിപ്പിക്കാന്‍ ചേര്‍ത്തത്. ചെറുപ്പത്തിലേ എല്ലാ ആഴ്ചയിലും സിനിമ കാണിക്കുമായിരുന്നു. ഞാന്‍ അഭിനയത്തില്‍ നിന്നും മാറി നിന്നപ്പോള്‍ അച്ഛന് സിനിമ കാണലും കുറച്ചിരുന്നു. ഇപ്പോള്‍ വീണ്ടും കണ്ടുതുടങ്ങിയിട്ടുണ്ട്. ഭര്‍ത്താവ് ഞാനഭിനയിച്ച ഒരൊറ്റ സിനിമയും കണ്ടിട്ടില്ല. അതൊരു വലിയ ഗുണമാണ്, നല്ല ബഹുമാനം കിട്ടുമെന്നായിരുന്നു നവ്യയുടെ കമന്റ്.
ഒരിക്കല്‍ ടിവിയില്‍ നന്ദനം വന്ന സമയത്ത് ആ ഇത് നീ അഭിനയിച്ച സിനിമയാണല്ലേ, ഏതാ ഈ സിനിമ എന്ന് പറഞ്ഞ് വന്നു. പറഞ്ഞപ്പോഴാണ് അബദ്ധമായി എന്ന് മനസിലായത്. ഞാനെല്ലാം കണ്ടിട്ടുണ്ട്. പേര് മറുന്നപോയതാണെന്നായിരുന്നു ചേട്ടന് പറഞ്ഞത്. അപ്പോഴാണ് ഞാന്‍ ചേട്ടനോട് സത്യം പറ എന്റെ സിനിമകള്‍ കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചിരുന്നു. കല്യാണം നിശ്ചയിച്ച സമയത്ത് ഞാനഭിനയിച്ച സിനിമകളുടെ സിഡി മേടിച്ച് ജസ്റ്റ് ഓടിച്ചുനോക്കിയിരുന്നു ഭര്‍ത്താവ് താരം പറഞ്ഞു.