ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ കടന്ന് വന്ന നടിയാണ് ധന്യ നായര്‍ എന്ന നവ്യ നായര്‍. ഈ ചിത്രത്തിന് ശേഷം കൈ നിറയെ സിനിമകളായിരുന്നു താരത്തിന്. അന്നത്തെ ഒട്ടുമിക്ക സൂപ്പര്‍ ഹിറോകളുടെ കൂടെയും നവ്യ അഭിനയിച്ചിരുന്നു. 2002-ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നവ്യ സ്വന്തമാക്കി.
ഇപ്പോള്‍ ഒരു കാലത്ത് സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നതിനെ കുറിച്ചാണ് താരം പറയുന്നത്. ആദ്യമൊക്കെ താന്‍ കൂടുതലും വളരെ പോസിറ്റീവായ കമന്റുകളാണ് വായിച്ചു കൊണ്ടിരുന്നതെന്ന് നടി പറയുന്നു. അതൊക്കെ വായിക്കുന്നത് തന്നെ ഒരു ഹരമായിരുന്നുവെന്ന് താരം പറയുന്നു. പിന്നീട് ഒരു ഷോയ്ക്കായി പ്ലാന്‍ ചെയ്ത കാര്യം അവതരിപ്പിച്ചപ്പോള്‍ അത് വല്ലാത്ത ഒരു രീതിയില്‍ വളച്ചൊടിച്ച് സൈബര്‍ അറ്റാക്കെന്ന രീതിയിലേക്കായി.
സൈബര്‍ അറ്റാക്ക് എന്ന് പറഞ്ഞാല്‍ അവസാനം അച്ഛനേയും അമ്മയേയും ഒക്കെ അടക്കം ചോദ്യം ചെയ്യുന്ന ലെവലിലേക്ക് വരെ കാര്യങ്ങളെത്തി. അതൊക്കെ എനിക്ക് ആളുകള്‍ അയച്ച് തരാന്‍ തുടങ്ങി. ഞാന്‍ ഒരെണ്ണം അയച്ച് തുടങ്ങിയാല്‍ അതിന് ബദലായി കുറേ ഇങ്ങനെ എനിക്ക് കാണിച്ചു തന്നോണ്ടേയിരിക്കും. ഇതു കണ്ട് കണ്ട് ദിവസങ്ങളോളം ഞാന്‍ മനപ്രയാസപ്പെട്ടുവെന്നും നവ്യ പറഞ്ഞു.
അതേസമയം നീണ്ട കാലത്തെ ഇടവേളക്ക് ശേഷം നവ്യ മലയാള സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യയുടെ ശക്തമായ തിരിച്ചുവരവ്.