വലിയൊരു ഇടവേളക്കുശേഷം ഒരുത്തീ എന്ന സിനിമയിലൂടെയാണ് നടി നവ്യര് തിരിച്ചുവന്നത്. ചിത്രത്തിലെ നവ്യയുടെ കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടി. രണ്ടാം വരവില്‍ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ തന്നെയാണ് താരം അവതരിപ്പിച്ചത്. ഇതിനുശേഷം മറ്റു സിനിമകളില്‍ നവ്യയെ കണ്ടിരുന്നില്ല. എന്നാല്‍ ഡാന്‍സ് പ്രോഗ്രാമുമായി വേദികളില്‍ നടി എത്താറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നവ്യ. ഇടയ്ക്കിടെ തന്റെ നൃത്ത വീഡിയോകള്‍ പങ്കുവെച്ച് നവ്യ എത്താറുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ആയതിന്റെ സന്തോഷത്തിലാണ് നവ്യ ഇപ്പോള്‍.
മാതംഗി സ്കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് എന്ന നൃത്ത വിദ്യാലയം തുടങ്ങിരിക്കുകയാണ് നവ്യ . കൊച്ചിയില്‍ തുടങ്ങുന്ന നൃത്ത വിദ്യാലയം ഈ മാസം മൂന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
കൊച്ചി പടമുകളില്‍ ലീഡര്‍ കെ കരുണാകരന് റോഡില്‍ പ്രവര്‍ത്തനം തുടങ്ങുന്ന സ്ഥാപനം ലോക പ്രശസ്ത ഭരതനാട്യം നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദ് ആണ് ഉദ്ഘാടനം ചെയ്യുന്നത്. ഡിസംബര്‍ 3 നു രാവിലെ 8 മണിക്കാണ് ഉദ്ഘാടനം.
മാതംഗിയുടെ സഹകരണത്തോടെ പ്രിയദര്‍ശിനി ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള ദ്വിദിന ശില്പശാലയ്ക്കും തുടക്കമാകും. മാതംഗിയുടെ വെബ്സൈറ്റ് സംവിധായകന് സിബി മലയില്‍ സ്വിച്ച് ഓണ്‍ ചെയ്യും. ഡിസംബര്‍ 3, 4 തീയതികളില്‍ നടക്കുന്ന വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് 9446595530 എന്ന ഫോണ്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാം.