സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുകയാണ് ഇന്ന്. കോവിഡ് മൂലം ഉണ്ടായ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്കൂളുകൾ ഒരു പൂർണ്ണ അധ്യായന വർഷത്തിലേക്ക് പ്രവേശിക്കുന്നത്. സംസ്ഥാനമെമ്പാടും പല സ്കൂളുകളിലും പ്രവേശനോത്സവം നടക്കുകയാണ്. കുരുന്നുകളെ സ്വീകരിക്കാൻ അധ്യാപകരും, സ്കൂൾ അധികൃതരും തയ്യാറായി നിൽക്കുന്നു.
മലയാളികളുടെ പ്രിയ നടിയാണ് നവ്യനായർ. നിരവധി ചിത്രങ്ങളിൽ താരം നായികയായി അല്ലാതെയും ഒക്കെ അഭിനയിച്ചിട്ടുണ്ട്. കലോത്സവത്തിലൂടെയാണ് താരം സിനിമയിൽ എത്തിയത് എന്ന് പറയാം. സംസ്ഥാന കലോത്സവത്തിൽ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ നടി കൂടിയാണ് താരം. ഒരിടയ്ക്ക് താരം സിനിമയിൽ നിന്നും ഇടവേള എടുത്തു.
View this post on Instagram
വിവാഹത്തിനുശേഷം ആയിരുന്നു ഈ ഇടവേള എടുത്തത്. എന്നാൽ ഇപ്പോൾ സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് നവ്യ. താര പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തൻറെ മകൻ സായിയെ സ്കൂളിൽ എത്തിക്കാൻ നേരിട്ട് വന്നിരിക്കുകയാണ് നവ്യ. മകരപ്പൊങ്കാല ഈ ചിത്രങ്ങൾ താരം തന്നെയാണ് പങ്കുവെച്ചത്.
രണ്ടു വർഷത്തിനു ശേഷം സ്കൂളുകൾ തുറക്കുന്നു. എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ. താരം കുറിച്ചത് ഇങ്ങനെ. മകനൊപ്പം കൊച്ചിയിലാണ് താരം ഇപ്പോൾ താമസിക്കുന്നത്. താര നായികയായി ഇറങ്ങിയ ഒടുവിലത്തെ ചിത്രമാണ് ഒരുത്തീ. മികച്ച പ്രതികരണമാണ് ഈ ചിത്രം നേടിയത്. വികെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഒരു സ്ത്രീയുടെ അതിജീവനത്തിൻ്റെ കഥയാണ് ചിത്രം പറഞ്ഞത്.