ഒരു കാലത്ത് മലയാള സിനിമയിലെ മിന്നും താരമായിരുന്നു ധന്യ നായര്‍ എന്ന നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ കടന്ന് വന്ന നവ്യക്ക് പിന്നീട് കൈ നിറയെ സിനിമകളായിരുന്നു. അന്നത്തെ ഒട്ടുമിക്ക സൂപ്പര്‍ ഹിറോകളുടെ കൂടെയും നവ്യ അഭിനയിച്ചിരുന്നു. 2002-ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നവ്യ സ്വന്തമാക്കി.
ആലപ്പുഴ സ്വദേശിയായ നവ്യ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സിനിമാ മേഘലയിലേക്ക് കടന്ന് വരുന്നത്. അഭിനയത്തിന് പുറമെ ഒരു നര്‍ത്തകി കൂടിയാണ് താരം. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായര്‍ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തില്‍ കലാതിലകപട്ടം നേടിയിട്ടുണ്ട്.
2010ല്‍ ആയിരുന്നു നടിയുടെ വിവാഹം. മുംബൈയില്‍ ജോലി ചെയ്യുന്ന സന്തോഷ് എന്‍ മേനോനാണ് താരത്തെ സ്വന്തമാക്കിയത്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന നവ്യ പിന്നീട് അവതാരകയുടെ വേഷത്തിലാണ് പ്രത്യക്ഷമാവുന്നത്. സൂര്യ ടീവിയില്‍ സംപ്രഷണം ചെയ്ത റിയാലിറ്റി ഷോയിലൂടെയായിരുന്നു താരം അവതാരകയായി എത്തിയത്. വൈകാതെ നടി നൃത്തമേഘലയിലും സജ്ജീവമാവാന് തുടങ്ങി. തന്റെ വേറിട്ട നൃത്തവുമായി നവ്യ നിരവധി വേദികളില്‍ അരങ്ങേറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സജ്ജീവമാണ് താരം. തന്റെ പുത്തന്‍ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. മകന്റെയും ഭര്‍ത്താവിന്റെയും സന്തോഷങ്ങള്‍ പങ്കിട്ടും താരം എത്താറുണ്ട്.
ഇടയ്ക്ക് തന്റെ വേറിട്ട ചിത്രങ്ങള്‍ പങ്കുവെച്ചും ആരാധകരിലേക്ക് എത്താറുണ്ട്. അതിന് ഉത്തമ ഉദാഹരണം ആണ് നടി ഇപ്പോള്‍ പങ്കുവെച്ച ചിത്രം. ചുരുളന്‍ മുടിയും നിറചിരിയുമായുള്ള ചിത്രമാണ് താരം ഷേയര് ചെയ്തത്. നടിയുടെ പുത്തന്‍ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
നിരവധി ചിത്രങ്ങളില്‍ നവ്യ അഭിനയിച്ചെങ്കിലും താരത്തിന്റെ നന്ദനം എന്ന ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. നവ്യയുടെ കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചിട്ടുണ്ട്. അന്‍പതിലധികം മലയാളചിത്രങ്ങളില്‍ നവ്യ അഭിനയിച്ചിട്ടുണ്ട്. കന്നഡയില്‍ നവ്യ ആദ്യമായി അഭിനയിച്ച ഗജ എന്ന ചിത്രം മികച്ച സാമ്പത്തിക വിജയം നേടുകയുണ്ടായി. അഴകിയ തീയെ എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ അഭിനയിച്ചത്.