Social Media

വിഷമിക്കണ്ട ഞങ്ങളൊക്കെ കൂടെയുണ്ട്; അമ്പിളിയെ വിളിച്ച് ആശ്വസിപ്പിച്ച് നടി നവ്യ നായര്‍

പ്രേക്ഷകരിലും സിനിമാ താരങ്ങളിലും ഒരു പോലെ സംങ്കടം തീര്‍ത്ത വാര്‍ത്തയായിരുന്നു അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹ മോചന വാര്‍ത്ത. ധാരാളം പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്ത് വന്ന ഇവരില്‍ നിന്നും ഇത്തരം ഒരു തീരുമാനം ഉണ്ടാവുമെന്ന് ആരും കരുതിയില്ല. എല്ലാം അറിഞ്ഞാണ് ഇവര്‍ സ്‌നേഹിച്ചതും വിവാഹം കഴിച്ചതും, ശേഷം വളരെ സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന ഇവരുടെ വിവാഹ മോചന വാര്‍ത്ത പെട്ടന്ന് ഒരു ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.

- Advertisement -

ആദിത്യത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും , കുറച്ചുക്കാലമായി തൃശ്ശൂരില്‍ ഇവര്‍ ഒന്നിച്ചാണ് താമസിക്കുന്നതെന്നും അമ്പിളി പറഞ്ഞു. പിന്നീട് നടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആദിത്യനും രംഗത്തെത്തിരുന്നു. അമ്പിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ആദിത്യന്‍ രംഗത്ത് വന്നത്.
തന്റെ ഭാര്യ ഒരു നല്ല സ്ത്രീ അല്ലെന്നും, വിവാഹ ശേഷവും മറ്റു റിലേഷന്‍ ഉണ്ടായിരുന്നെന്നും ആദിത്യന്‍ ആരോപിച്ചു. ഇതിന്റെ തെളിവ് വ്യക്തമായി കാണിക്കണം എന്നാണ് അമ്പിളി പറഞ്ഞത്.

ഈ സംഭവത്തില്‍ പ്രതികരണം അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. അമ്പിളിയെ നേരിട്ട് അറിയുന്നവരും അല്ലാത്തവരും വിളിച്ച് ആശ്വസിപ്പിച്ചെന്ന് അമ്പിളി പറഞ്ഞിരുന്നു. ഇപ്പോള്‍ നടി നവ്യ നായരുടെ ഭര്‍ത്താവായ സന്തോഷേട്ടന്‍ വിളിച്ചിരുന്നതായും താരം പറയുന്നു. വിഷമിക്കണ്ട, ഞങ്ങളൊക്കെ കൂടെയുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അമ്മയായിരുന്നു ഫോണെടുത്തതെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു.

യുവജനോത്സവ വേദിയിലെ മിന്നും താരങ്ങളായിരുന്നു അമ്പിളി ദേവിയും നവ്യ നായരും. തനിക്ക് കലാതിലകപ്പട്ടം നഷ്ടപ്പെട്ടപ്പോള്‍ വേദനയോടെ പൊട്ടിക്കരഞ്ഞ നവ്യ നായരുടെ വീഡിയോ ഇന്നും മലയാളി മറന്നിട്ടില്ല. അന്നത്തെ തെറ്റിദ്ധാരണ സിനിമയിലെത്തിയതോടെ മാറിയതായി നവ്യ പറഞ്ഞിരുന്നു. പിന്നീട് ഇവര്‍ സുഹൃത്തുക്കളായി മാറുകയായിരുന്നു.

Anusha

Recent Posts

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

27 mins ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

2 hours ago

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

2 hours ago

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

3 hours ago

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

5 hours ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

6 hours ago