ഇതുവരെ അഭിനയത്തിലേക്ക് കടന്നില്ലെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി ദിലീപ്. പ്രതിസന്ധി ഘട്ടങ്ങളിലും അച്ഛനൊപ്പം തന്നെ ഉണ്ടായിരുന്നു മീനാക്ഷി. പ്രായത്തില്‍ കവിഞ്ഞ പക്വതയാണ് മീനാക്ഷക്ക് എന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. താരപുത്രിയുടെ സിനിമയിലേക്കുള്ള വരവ് ആരാധകര്‍ നിരന്തരം ചോദിക്കാറുണ്ടെങ്കിലും മകള്‍ക്ക് ഡോക്ടര്‍ ആവാനാണ് താല്പര്യം എന്ന് നടന് പറഞ്ഞു. ഇപ്പോള്‍ ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുകയാണ് മീനു.
നടി നമിതയുടെ അടുത്ത സുഹൃത്ത് കൂടിയാണ് മീനാക്ഷി. ഫ്ലൈറ്റ് യാത്രയ്ക്കിടെ മീനാക്ഷിയെ പരിചയപ്പെട്ടതിനെ കുറിച്ചെല്ലാം നമിത പറഞ്ഞിട്ടുണ്ട്. നാദിര്‍ഷായുടെ മകളുടെ വിവാഹത്തിന് എല്ലാം ഇവര്‍ ഒന്നിച്ചു തന്നെയായിരുന്നു.
ജീവിതത്തിലെങ്ങനെയാണ് ബോള്‍ഡായത് എന്ന ചോദ്യമാണ് തനിക്ക് മീനാക്ഷിയോട് ചോദിക്കാനുള്ളത് എന്നായിരുന്നു നമിത പറഞ്ഞത്. ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധികളെ എങ്ങനെയാണ് ധീരമായി നേരിട്ടത്. ഇമോഷണല്‍ ബാലന്‍സിങ്ങ് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും ചോദിക്കാനുണ്ട് നമിത പറഞ്ഞു. ഇവര്‍ അടുത്ത സുഹൃത്തുക്കള്‍ ആണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീനാക്ഷി , ഇടയ്ക്കിടെ വേറിട്ട ചിത്രങ്ങള്‍ പങ്കുവെച്ച് മീനുക്കുട്ടി എത്താറുണ്ട്. ഇതെല്ലാം നിമിഷന്നേരം കൊണ്ടാണ് വൈറല്‍ ആയത്. താരപുത്രിയുടെ സിനിമാ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.